മാനന്തവാടി ബീവറേജ് ഔട്ട്ലെറ്റ്: എം.എല്‍.എ നയം വ്യക്തമാക്കണമെന്ന്
മാനന്തവാടി: ജില്ലാ കലക്ടര്‍ ഉത്തരവിലൂടെ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച മാനന്തവാടിയിലെ ബീവറേജസ് ഔട്ട്ലറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കോര്‍പ്പറേഷന്റെ നിലപാടില്‍ സ്ഥലം എം.എല്‍.എയായ ഒ.ആര് കേളു നയം വ്യക്തമാക്കണമെന്ന് കേരള മദ്യനിരോധന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്റെ നീക്കം ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. ജില്ലാ കലക്ടര്‍ നിലവിലുള്ള എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ആദിവാസി പീഢന നിരോധന നിയമപ്രകാരം ഔട്ലെറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
ഇതംഗീകരിച്ചുകൊണ്ട് തീരുമാനത്തിനൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ കലക്ടരുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ കോര്‍പ്പറേഷനെ അനുവദിച്ചത് വിരോധാഭാസമാണ്.
മദ്യം കിട്ടാനുള്ള സാഹചര്യം ഒഴിവാക്കിയാല്‍ മാത്രമേ മദ്യ വര്‍ജനം സാധ്യമാവുകയുള്ളു. അതിനാല്‍ സര്‍ക്കാരിന്റെ മദ്യവര്‍ജന നയം വിജയിപ്പിക്കാന്‍ മദ്യഷാപ്പുകള്‍ പൂട്ടുകയും മദ്യനിരോധനം ഏര്‍പ്പെടുത്തുകയും വേണം. അതിര്‍ത്തി പ്രദേശമായ കര്‍ണ്ണാടകയില്‍ കൂടുതല്‍ മദ്യ ഷാപ്പുകള്‍ തുറക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പരിഹരിക്കപ്പെടണം.
അല്ലാത്തപക്ഷം അട്ടപ്പാടി മാതൃകയില്‍ ബഹുജന സമരത്തിന് എം.എല്‍.എ മുന്‍കൈയെടുക്കണമെന്നും പൂര്‍ണ പിന്തുണയുമായി മദ്യനിരോധന സമിതി മുന്‍പന്തിയിലുണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, അഡ്വ. സുജാത എസ് ശര്‍മ, ഡോ. യൂസുഫ് നദ്വി, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, പി.എ ജയിംസ്, ജോണ്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."