HOME
DETAILS

വന്യജീവി സെന്‍സസ് ആരംഭിച്ചു

  
backup
August 25 2016 | 21:08 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%9a


മേപ്പാടി: വയനാട് വന്യ ജീവി സങ്കേതം ഉള്‍പ്പടെയുള്ള വയനാടന്‍ വനമേഖലയിലെ വന്യ ജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. മാംസഭോജികളായ കടുവ, പുലി, കാട്ടുപന്നി, കുറുക്കന്‍, കുറുനരി എന്നീ മൃഗങ്ങളുടെ കണക്കെടുപ്പാണ് സംസ്ഥാനത്തൊട്ടാകെ ഇന്നലെ ആരംഭിച്ചത്. സൗത്ത് വയനാട്, നോര്‍ത്ത് വയനാട് വൈല്‍ഡ് ലൈഫ് എന്നിവയുടെ പത്ത് ഫോറസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന വനത്തിലും ഇന്നലെ രാവിലെ 6.30 മുതല്‍ കണക്കെടുപ്പ് ആരംഭിച്ചു.
മാംസ ഭോജികളായ മൃഗങ്ങള്‍ അവയുടെ ഇരകള്‍ എന്നിവയുടെ ആവാസ വ്യവസ്ഥയും എണ്ണവുമാണ് രേഖപ്പെടുത്തുന്നത്. ഓരോ റെയ്ഞ്ചുകളും പ്രത്യേക ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ഇതിനായി വനപാലകര്‍ക്ക് നേരത്തെ തന്നെ പരിശീലനം നല്‍കിയിരുന്നു.
വനത്തില്‍ മൃഗങ്ങളുടെ കാല്‍പാടുകള്‍, കാഷ്ടം, രോമം തുടങ്ങിയ അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് എണ്ണം കണക്കാക്കുന്നത്. ഇതില്‍ കടുവയുടെ എണ്ണം കണക്കാക്കുന്നതിനാണ് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി കടുവകള്‍ ചാവുകയോ കെണി ഒരുക്കി പിടിക്കുകയോ ചെയ്തിട്ടുണ്ട്.
നിലവില്‍ കടുവയുടെ എണ്ണം എത്ര, ആവാസ വ്യവസ്ഥക്ക് സംഭവിച്ച മാറ്റം എന്നിവ കൃത്യമായി രേഖപ്പെടുത്തും.
 10 ദിവസമാണ് സെന്‍സസ് നീണ്ടുനില്‍ക്കുക. വംശനാശം സംഭവിച്ച കുറുക്കന്റെ സാന്നിദ്ധ്യം വയനാടന്‍ വനത്തില്‍ ഉണ്ടോ എന്നത് കൗതുകകരമാണ്. കാട്ടുപന്നി എന്നറിയപ്പെടുന്ന ചെന്നായ്കളുടെ എണ്ണം വയനാട്ടില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍.
ഈ അടുത്ത കാലത്തായി മറ്റു വന്യ മൃഗങ്ങളുടെ അക്രമണത്തിനൊപ്പം ചില ഗ്രാമങ്ങളില്‍ ചെന്നായയുടെ ആക്രമണവും ഉണ്ടായിരുന്നു. മുത്തങ്ങ, തോല്‍പ്പെട്ടി റെയ്ഞ്ചുകളിലെ സര്‍വേയ്ക്ക് കൂടുതല്‍ പേരെ ഉപയോഗിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago