ചിട്ടി ഉടമകള്‍ക്കെതിരേ നടപടി എടുക്കണമെന്ന്
കല്‍പ്പറ്റ: ചിട്ടിയുടെ മറവില്‍ ജനങ്ങളെ കബളിപ്പിച്ച മാരുതി ജനക്ഷേമ ചിട്ടി ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതിനായി പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു. 15 വര്‍ഷമായി ഒരു ലൈസന്‍സും ഇല്ലാതെയാണ് സ്ഥാപനം ചിട്ടി നടത്തിയത്. പണം തട്ടിയെടുത്ത് ഉടമകള്‍ മുങ്ങിയിട്ടും സാധാരണക്കാരും കച്ചവടക്കാരുമായ ആയിരക്കണക്കിനാളുകള്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കാന്‍ നടപടിയില്ല.
പൊലിസിലെ ചിലരുടെ ഒത്താശയും ഉടമകള്‍ക്കുണ്ട്. പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും പൊലിസ് തയാറാവുന്നില്ല. ബി.ജെ.പിയിലെ ചില നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ട്.
15 കോടിയോളമാണ് ജില്ലയില്‍ നിന്നും മാത്രം തട്ടിയെടുത്തതെന്നും ഇപ്പോള്‍ എല്ലാ ശാഖകളും പൂട്ടിയിരിക്കുകയാണെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ. മുഹമ്മദാലി, പി.എല്‍ ആകര്‍ഷ്, കെ.സി റിയാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."