HOME
DETAILS
MAL
ജീവനക്കാരെത്തിയില്ല: താലൂക്ക് ഓഫിസ് ഉപരോധിച്ചു
backup
August 25 2016 | 21:08 PM
മാഹി: സബ് താലൂക്ക് ഓഫിസില്‍ ജീവനക്കാര്‍ കൃത്യസമയത്ത്ജോലിക്ക് ഹാജരാകുന്നില്ലെന്നാരോപിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫിസ് ഉപരോധിച്ചു.
കൃത്യവിലോപം കാണിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സമരത്തെ തുടര്‍ന്ന് റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടപെട്ട് ജീവനക്കാര്‍ കൃത്യനിഷ്ഠപാലിക്കുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിന്മാറിയത്. നേതാക്കളായ രമേഷ് പറമ്പത്ത്, ഇ.വി നാരായണന്, സത്യന്കോളേത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."