തലശ്ശേരി-മൈസൂര്‍ റെയില്‍വെക്കു വേണ്ടി തലശ്ശേരിയില്‍ സെമിനാര്‍
തലശ്ശേരി: തലശ്ശേരി-മൈസൂര്‍ റെയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിനായി തലശ്ശേരിയില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.
തലശ്ശേരിയിലെ ട്രാക്ക് എന്ന സംഘടനയും തലശ്ശേരി സൗഹൃദയവേദിയുമാണ് 28ന് വികസന സെമിനാര്‍ എന്ന പേരില്‍ ഒത്തുകൂടുന്നത്. ട്രാക്ക് ചെയര്‍മാന്‍ സി.പി ആലുപ്പികേയി, ജവാദ് അഹമ്മദ്, മേജര്‍ പി.ഗോവിന്ദന്‍ തുടങ്ങിയവരാണ് തലശ്ശേരി ഇനി മുന്നോട്ട് എന്ന ആശയം ഉയര്‍ത്തി ജനകീയ സഹകരണത്തോടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഭാഗമായുള്ള വിപുലമായ ആലോചനായോഗം ഇന്നലെ വൈകിട്ട് തവലശ്ശേരി കനക് റസിഡന്‍സിയില്‍ ചേര്‍ന്നു.
ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ യോഗത്തില്‍ തലശ്ശേരിയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ക്ക് രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി. ഇതില്‍ തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാതക്ക് പ്രഥമ പരിഗണന നല്‍കും. തലശ്ശേരി -മൈസൂര്‍ റെയില്‍പാത നടപ്പിലാക്കാന്‍ വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്താന്‍ ജനപ്രതനിധികളെ ഉള്‍പ്പെടുത്തി പ്രക്ഷോഭം നടത്താനും ജനകീയ കൂട്ടായ്മ തീരുമാനിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനുമായ സി.എം ഇബ്രാഹിം സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും.
സ്ഥലം എം.എല്‍.എ എ.എന്‍ ഷംസീര്‍ അധ്യക്ഷനാവും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും റിച്ചാര്‍ഡ്‌ഹെ എം.പിയും തലശ്ശേരി-മൈസൂര്‍ റെയില്‍വെ വരുന്നതിന് എല്ലാ സഹായവും വാഗ്ദ്‌നം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."