ശിവ് വിഹാറില്‍ പള്ളിക്ക് മുകളില്‍ കാവിക്കൊടി നാട്ടിയ കേസ് ; പൊലിസിന്റെ നിരുത്സാഹം വേദനിപ്പിക്കുന്നതെന്ന് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഫെബ്രുവരി 25ന് ശിവ് വിഹാറിലെ മദീന മസ്ജിദിന്റെ മിനാരത്തിന് മുകളില്‍ കാവിക്കൊടി നാട്ടുകയും ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം നടത്തി പള്ളിയുടെ ഒരു ഭാഗം തകര്‍ക്കുകയും ചെയ്ത കേസില്‍ പ്രത്യേക എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നതിനും അന്വേഷണം നടത്തുന്നതിലും അലസത കാട്ടിയ ഡല്‍ഹി പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലിസിന്റെ നിരുത്സാഹത്തോടെയുള്ള പെരുമാറ്റം വേദനിപ്പിക്കുന്നതാണെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞു.
പള്ളി തകര്‍ത്ത കേസില്‍ പൊലിസ് അന്വേഷണം നടത്തിയില്ലെന്നും പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം പ്രദേശത്ത് നടന്ന മറ്റൊരു കൊള്ളിവയ്പ്പ് കേസിന്റെ എഫ്.ഐ.ആറില്‍ ഇതും കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസിയും കേസിലെ പരാതിക്കാരനുമായ ഹാഷിം അലിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. കേസ് പൊലിസ് അവഗണിച്ചുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. താല്‍പര്യമില്ലാതെയാണ് പൊലിസ് കേസ് അന്വേഷിച്ചത്. ഇതേ കേസില്‍ കാര്‍വാല്‍ നഗര്‍ പൊലിസ് ഒരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം പോലും പൊലിസിന് അറിയില്ല.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അലിയുടെ പരാതിയില്‍ പ്രത്യേക എഫ്.ആര്‍.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെ അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. പൊലിസ് ഇതും പാലിച്ചിട്ടില്ല. ഈ ഉത്തരവ് പാലിക്കുന്നതിനും കേസ് നടപടികള്‍ ശരിയാക്കുന്നതിനും കേസ് അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് തന്നെ മാറ്റണമെന്ന പൊലിസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."