HOME
DETAILS

ഹൈക്കമാൻഡ് നിർദേശം മറികടന്നു ഖാർഗെയ്ക്ക് പരസ്യപിന്തുണയുമായി കെ. സുധാകരൻ

  
backup
October 04 2022 | 04:10 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b5%bb%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f


തിരുവനന്തപുരം • ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്നവർ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന ഹൈക്കമാൻഡ് മാർഗനിർദേശം തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. എ.ഐ.സി.സി അധ്യക്ഷ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയുടെ സംഘടനാ രംഗത്തെ അനുഭവ സമ്പത്ത് കോൺഗ്രസിന് കരുത്ത് പകരുമെന്ന് കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. ഖാർഗെയുടെ നേതൃപാഠവത്തെ കുറിച്ച് വിശദമായ പ്രസ്താവനയിറക്കിയാണ് സുധാകരൻ രംഗത്തെത്തിയത്.


മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോൺഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതം. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാർജുന ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജവും പകരും. ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിൽ എന്നും മതേതര ആശങ്ങൾ മുറുകെ പിടിച്ച നേതാവാണ് ഖാർഗെ. ആർ.എസ്.എസ്, സംഘ്പരിവാർ ശക്തികളോട് ഒരിക്കലും സന്ധി ചെയ്യാത്ത നേതാവാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ഖാർഗെ പടി പടിയായാണ് കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയർന്നത്. ഒരു ഘട്ടത്തിലും അധികാരസ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാർഗെ, എല്ലാ തലമുറകളോടും ഒരുപോലെ സംവദിക്കാൻ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖർഗെയ്ക്ക് കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന് ഭീഷണിയായ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നും അകറ്റുന്നതിനും മതേതര ജനാധിപത്യചേരി ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പ്രാപ്തിയും ആർജവവും അദ്ദേഹത്തിനുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ കക്ഷിനേതാവായി മല്ലികാർജുന ഖാർഗെയെ തെരഞ്ഞെടുത്തപ്പോൾ പലരും ആശങ്കകൾ പങ്കുവച്ചു. എന്നാൽ ഈ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിയുള്ളതായിരുന്നു പാർലമെന്റിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടനം. പരിമിതമായ അംഗബലത്തിലും മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാരിനെതിരെ ധീരമായ പോരാട്ടമാണ് ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് എ.ഐ.സി.സിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ച് പ്രവർത്തിച്ച കോൺഗ്രസിൽ ആരോഗ്യപരമായ മത്സരം സംഘടനാ രംഗത്ത് നടക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ഓരോ പ്രവർത്തകനും നോക്കിക്കാണുന്നത്. എന്നാൽ ഈ മത്സരത്തിന് വിഭാഗീയതുടെ നിറം നൽകി ദുഷ്ടലാക്കോടെ നോക്കി ക്കാണുന്ന ശക്തികൾ കോൺഗ്രസിൽ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീർത്ത് മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്, പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവയ്ക്കണം, ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്, പി.സി.സി അധ്യക്ഷൻമാർ യോഗം വിളിക്കരുത് തുടങ്ങിയ നിർദേശങ്ങളായിരുന്നു ഹൈക്കമാൻഡ് പുറത്തിറക്കിയത്. എന്നാൽ ഇതിനെയെല്ലാം അസ്ഥാനത്താക്കിയാണ് സുധാകരൻ ഖാർഗെയെ പിന്തുണച്ച് രംഗത്തുവന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉമ്മൻചാണ്ടിയടക്കം മുതിർന്ന നേതാക്കളും ഖാർഗെയ്ക്ക് പിന്തുണയറിയിച്ച് രംഗത്തു വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago