കുതിച്ചുകയറി മലപ്പുറത്തും തൃശൂരും കൊവിഡ്: കൂടുതല്‍ സമ്പര്‍ക്കവും ടി.പി.ആറും മലപ്പുറത്തുതന്നെ
തിരുവനന്തപുരം: കേരളത്തില്‍ ഒരു ദിവസത്തെ ഇടവേളക്കുശേഷം ഇന്ന് വീണ്ടും 17,000 കടന്ന് കൊവിഡ് കേസുകള്‍. മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 2871പേര് മലപ്പുറത്തും 2023 പേര് തൃശൂര്‍ ജില്ലയിലും രോഗികളായുണ്ട്. ആറു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് രോഗികള്‍.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്നു. ഇന്ന് 13.63 ശതമാനമാണ്.
16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം തന്നെ ഏറെ മുന്നില്‍. 2786 പേര്, ഏഴു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് സമ്പര്‍ക്കരോഗികള്‍.
11,067 പേര് രോഗമുക്തി നേടി. 1,35,198 പേരാണ് ഇനി രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,83,962 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തിനേടി.
വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2241 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്. 5ന് താഴെയുള്ള 73, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."