ഭർത്താവിന്റെ വരുമാനം എത്ര? ഭാര്യയുടെ അപേക്ഷയിൽ മറുപടി നൽകാൻ നിർദേശം
ന്യൂഡൽഹി • ശമ്പളം എത്രയെന്ന ഭാര്യയുടെ ചോദ്യത്തിന് സാധാരണയായി പല പുരുഷന്മാരും മറുപടി കൊടുക്കാറില്ല. ദാമ്പത്യപ്രശ്‌നങ്ങളിൽ പുരുഷന്റെ ശമ്പളത്തിനും മറ്റു വരുമാനങ്ങൾക്കും പ്രാധാന്യമുണ്ട്. ദാമ്പത്യപ്രശ്‌നങ്ങൾ കോടതിയിലെത്തുകയാണെങ്കിൽ രണ്ടുപേരുടെയും വരുമാനവും ആസ്തിയും പരിശോധിക്കപ്പെടും.
ദമ്പതികളുടെ സാമ്പത്തിക സാഹചര്യം പരിശോധിച്ചാണ് വിവാഹമോചന കേസുകളിൽ വിധി പറയാറുള്ളത്. ഇത്തരത്തിൽ ശമ്പളം സംബന്ധിച്ച ഭാര്യയുടെ ചോദ്യത്തിന് ഭർത്താവ് മറുപടി നൽകാതിരുന്നതോടെ വിവരം ലഭിക്കാനായി ഔദ്യോഗികമാർഗങ്ങൾ അവലംബിച്ച സ്ത്രീയുടെ നിയമയുദ്ധമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഭർത്താവിന്റെ വരുമാനത്തിന്റെ വിശദാംശങ്ങൾ അറിയാൻ വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) ഭാര്യ അപേക്ഷ നൽകിയപ്പോൾ കേന്ദ്ര വിവരാവകാശ കമ്മിഷൻ (സി.ഐ.സി) അനുകൂലമായി ഉത്തരവിടുകയായിരുന്നു.
ഭർത്താവിന്റെ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പിന് സി.ഐ.സി നിർദേശം നൽകി. വരുമാനം ഉൾപ്പെടെയുള്ള അടിസ്ഥാനവിവരങ്ങൾ 15 ദിവസത്തിനകം നൽകാനാണ് നിർദേശം. വിവാഹമോചനക്കേസിന്റെ ഭാഗമായാണ് ഭാര്യ പങ്കാളിയുടെ വരുമാനം തേടിയത്.
സഞ്ജു ഗുപ്ത എന്ന യുവതിയാണ് അപേക്ഷ നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."