HOME
DETAILS
MAL
മലയോര ഹൈവേ: ഉത്തരവ് പിന്‍വലിക്കണമെന്ന് ആര്‍ച്ച്ബിഷപ്
backup
August 25 2016 | 21:08 PM
തലശ്ശേരി: മലയോര ഹൈവേ നിര്‍മാണം നിര്‍ത്തിവയ്ക്കാ നുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. കേരളത്തില്‍ യാത്രാസൗകര്യം ഏറ്റവും പരിമിതമായ മലയോരത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ നിര്‍മാണം നിര്‍ത്താനുള്ള തീരുമാനം തികച്ചും ജനദ്രോഹപരവും മലയോര ജനതയോടുള്ള വെല്ലുവിളിയുമാണ്. റോഡ് നിര്‍മാണത്തിനാവശ്യമായ 12 മീറ്റര്‍ വീതിയിലുള്ള സ്ഥലം മലയോര ജനത സര്‍ക്കാരിനു സൗജന്യമായി വിട്ടുനല്‍കിയതാണ്. ഉത്തരവ് ഉടന്‍ പിന്‍വലിച്ച് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."