HOME
DETAILS
MAL
എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
backup
July 24 2021 | 09:07 AM
തിരുവനന്തപുരം: എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍.
ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഫേസ്ബുക്കിലൂടെ പണം നല്കാന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 10,000 രൂപയാണ് ആവശ്യപ്പെട്ടത്. ഗൂഗിള്‍ പേയിലൂടെ നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് സൈബര്‍ ക്രൈം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."