HOME
DETAILS

സമൂഹത്തോട് ഗ്രോ വാസുവിന്റെ ചോദ്യങ്ങൾ

  
backup
September 14 2023 | 17:09 PM

todays-article-about-gro-vasu

എ.പി.കുഞ്ഞാമു

ഒടുവിൽ നാൽപത്തിയേഴാം ദിവസം വാസുവേട്ടനെ കോടതി വിട്ടയച്ചു. നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾക്ക് അന്തിമാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയുടെ മോർച്ചറിക്ക് മുമ്പാകെവച്ച് മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് ഗ്രോ വാസു എന്ന വാസുവേട്ടൻ ആറ് കൊല്ലത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് അദ്ദേഹത്തിന് എൺപത്തിയെട്ട് വയസ്. ഇന്ന് തൊണ്ണൂറ്റി നാലാം വയസിലും ഭരണകൂട ഭീകരതക്കെതിരായി ഗ്രോ വാസു പഴയ മുദ്രാവാക്യങ്ങൾ തന്നെ മുഴക്കുന്നു. കാട്ടുമുയലിനെ വെടിവച്ചു കൊല്ലുന്നതുപോലെയാണ് എട്ടുപേരെ പിണറായിയുടെ പൊലിസ് കൊന്നതെന്നും മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽപ്രതിഷേധിക്കുകയായിരുന്നു താൻ എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ പിണറായി വിജയൻ ചെയ്ത കുറ്റമോ? ആ കുറ്റത്തിലേക്ക് ജനശ്രദ്ധയാകർഷിക്കുകയാണ് താൻ എന്ന് തൊണ്ണൂറുകൾ പിന്നിട്ടിട്ടും നെഞ്ചിൽ അണയാത്ത തീ സൂക്ഷിക്കുന്ന ഈ മനുഷ്യൻ.
പൊലിസും നീതിന്യായവ്യവസ്ഥയും പറയുന്നത് മറ്റൊന്ന്. കൃത്യനിർവഹണത്തിൽ തടസം വരുത്തുക, വഴി തടയുക തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയത്. പൊലിസിനെയും കോടതിയെയും സംബന്ധിച്ചേടത്തോളം ഇത് പതിവ് അനുഷ്ഠാനമാണ്. രാഷ്ട്രീയക്കാരെ സംബന്ധിച്ചേടത്തോളവും അതെ. കാലാകാലങ്ങളിൽ നടന്നുവരുന്ന പ്രതിഷേധ പ്രകടനങ്ങൾക്കും മാർച്ചുകൾക്കും എതിരിൽ ഇതേ കുറ്റങ്ങളൊക്കെയാണ് ചുമത്തുന്നത്. പ്രതികൾ മിക്കവാറും കുറ്റം സമ്മതിക്കുന്നു, പിഴയടച്ച് കാര്യങ്ങളവസാനിപ്പിക്കുന്നു, കുറേയൊക്കെ വെറുതെവിടുന്നു. സാമാന്യമായി ദൈനംദിന കോടതി വ്യവഹാരങ്ങളിലെ ഒരു പതിവ് സംഗതിക്കപ്പുറത്തേക്ക് ഇത്തരം കേസുകൾ പോകാറില്ല


സ്വാഭാവികമായും വാസുവേട്ടന്റെ കേസും ഈ പതിവുചാലിലൂടെയാണ് സഞ്ചരിച്ചത്. രണ്ടുപേർ പിഴയടച്ചു, കുറേ പേരെ വെറുതെ വിട്ടു. എന്നാൽ ഈ പതിവിനെ തുടക്കം മുതലേ നിരാകരിക്കുകയായിരുന്നു ഗ്രോ വാസു എന്ന വിപ്ലവകാരി. അദ്ദേഹം ജാമ്യമെടുക്കാൻ വിസമ്മതിച്ചു. താൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, അത് കുറ്റകൃത്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മറിച്ച് പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ തന്റെ അവകാശത്തിന്റെ പ്രയോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതയുക്തി. അപ്പോൾ പിന്നെ താനെന്തിന് ജാമ്യമെടുക്കണം? എന്തിന് പിഴയൊടുക്കണം? താനെന്തിന് സാക്ഷികളെ ക്രോസ് വിസ്താരം നടത്തണമെന്ന ചോദ്യവും അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ വെളിപ്പെട്ടു. സമൂഹ മനസ്സാക്ഷിയുടെ മുൻപിലേക്ക് ചില ചോദ്യങ്ങൾ വലിച്ചെറിയുകയാണ് അദ്ദേഹം ചെയ്തത്.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചില സഹജ ദൗർബല്യങ്ങളെക്കുറിച്ചും അവമൂലം നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും കോടതി മുറിക്കകത്തെ നിശബ്ദതയിലൂടെയും കോടതിക്ക് പുറത്തെ മുദ്രാവാക്യങ്ങളിലൂടെയും അദ്ദേഹം സമൂഹത്തെ ബോധ്യപ്പെടുത്തി - നിശബ്ദതയും ശബ്ദവും വാസുവേട്ടൻ ഒരേപോലെ ഉപയോഗപ്പെടുത്തി. ഓരോ തവണ ഒന്നും പറയാനില്ലെന്ന് കോടതിയോട് പറയുകയും കോടതിയിൽ നിന്നിറങ്ങിയ ശേഷം മുദ്രാവാക്യം വിളിക്കുകയും വഴി അദ്ദേഹം നമ്മുടെ വ്യവസ്ഥയുടെ നീതിയില്ലായ്മയെ സാക്ഷ്യപ്പെടുത്തി. നീതി എല്ലാവർക്കും കിട്ടുന്നു എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. എന്നാൽ അങ്ങനെ കിട്ടുന്നില്ല. നീതിക്കുവേണ്ടി ശബ്ദിക്കുന്നവർ അപമാനിക്കപ്പെടുകയാണ്. ഗ്രോ വാസു കോടതി പരിസരത്തുവച്ച് പല തവണ അപമാനിക്കപ്പെട്ടു. നീതി എല്ലാവർക്കും ലഭിക്കുന്നില്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കാനാണ് അദ്ദേഹം ഈ അപമാനങ്ങൾ സഹിച്ചത്. ആ സഹനങ്ങൾ ശരിക്കും പോരാട്ടങ്ങളായിരുന്നു.


കുന്ദമംഗലം കോടതിയുടെ പരിസരങ്ങളിൽവച്ച് ഒരു തവണ പൊലിസ് തൊപ്പികൊണ്ട് അദ്ദേഹത്തിൻ്റെ വായയും മൂക്കും പൊത്തിപ്പിടിച്ചു. മറ്റു പല തവണ കൈപിടിച്ചു ഞെരിച്ചു. ഉന്തിയും തള്ളിയും വാനിൽ കയറ്റി. ഈ ബലപ്രയോഗങ്ങൾ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കുക വഴി മാവോയിസ്റ്റുകളുടെ നേരെ പൊലിസ്‌ പ്രയോഗിച്ച അപമാനിക്കലുകൾ ലോകത്തിനു മുമ്പാകെ വിളിച്ചുപറഞ്ഞു അദ്ദേഹം. പിന്നീട് കോടതി വിട്ടയച്ചപ്പോൾ വാസുവേട്ടൻ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി. മാവോയിസ്റ്റുകളെ പൊലിസ് വെടിവച്ചത് നിയമവിരുദ്ധമായി നെഞ്ചത്തും പുറത്തുമാണ്. അരക്ക് താഴെയല്ല. വാസുവേട്ടന് അതിന്റെ നിയമത്തേക്കാൾ പ്രധാനം അതിലെ മനുഷ്യവിരുദ്ധതയാണ്. ആറു കൊല്ലങ്ങൾക്കുശേഷവും ആ മനുഷ്യാവകാശ ലംഘനം സജീവമാക്കി നിർത്തുകയാണദ്ദേഹം. നാമത് തിരിച്ചറിഞ്ഞുവോ?
നമ്മുടെ നീതിന്യായവ്യവസ്ഥയിൽ ഇത്തരം അനീതികളുടെ ധാരാളം ഉദാഹരണങ്ങളുണ്ട്.

ഭീമാ കെറേഗാവ് സംഭവങ്ങളുടെ പേരിൽ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലിലാവുകയും ഒടുവിൽ ജയിലിൽത്തന്നെ കിടന്ന് മരിക്കുകയും ചെയ്ത സ്റ്റാൻസ്‌ സ്വാമി. വർഷങ്ങളോളം വിചാരത്തടവുകാരനായി കഴിഞ്ഞു കൂടേണ്ടിവന്ന മഅ്ദനി, കേസിന്റെ ബലം കൊണ്ടല്ല രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണ് തൂക്കിക്കൊല്ലുന്നത് എന്ന് പറഞ്ഞുകൊണ്ടുതന്നെ സുപ്രിംകോടതി വധശിക്ഷ വിധിച്ച അഫ്സൽ ഗുരു ഇങ്ങനെ തുടങ്ങി ഹതഭാഗ്യരായ നിരവധി ചെറുപ്പക്കാർ വരെ ഈ നീതിരാഹിത്യത്തിന്റെ ഇരകളാണ്. ഇവരുടെയെല്ലാം ദുർവിധി നീതി, നിയമം, ജനാധിപത്യം, ശക്തമായ ഭരണകൂടം എന്നിവയെപ്പറ്റിയുള്ള നൈതികവും രാഷ്ട്രീയവും നിയമപരവുമായ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. യഥാർഥ നീതി എന്താണ്? അത് നിയമപരമായി ശരിയും മുൻവിധിയില്ലാത്ത തരത്തിൽ നിഷ്പക്ഷവുമായിരിക്കേണ്ടതല്ലേ? കാരുണ്യം അതിന്റെ അടിസ്ഥാന ഘടകമാവേണ്ടതില്ലേ?

വാസുവേട്ടന്റെ കാര്യത്തിൽ അറസ്‌റ്റ്‌ മുതൽ ഇങ്ങനെയൊരു ഗുണനിലവാരം പ്രകടിപ്പിച്ചു വോ ഭരണകൂടത്തിന്റെ ഉപകരണങ്ങൾ? പ്രതിക്കൂട്ടിൽ ഇരിക്കാൻ കസേര കൊടുക്കുന്നതല്ല ഈ കാരുണ്യം. തൊണ്ണൂറ്റിനാലു വയസിനോടുള്ള അനുതാപവുമല്ല അത്. ഒരു വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആളിനോട്‌ ആ വ്യവസ്ഥ പ്രകടിപ്പിക്കുന്ന തുല്യതാബോധത്തിൽ നിന്നാണ് ഇപ്പറഞ്ഞ കാരുണ്യം മുളപൊട്ടുന്നത്. വാസുവേട്ടനെ വിചാരണ ചെയ്യുമ്പോൾ ഭരണകൂടവും പൊലിസും കോടതിയും കൈക്കൊണ്ട രീതികൾ അടിസ്ഥാനപരമായ ഈ കാരുണ്യ സ്പർശമുണ്ടോ? വാസുവേട്ടനും ഇതേ ചോദിച്ചുള്ളു. അടിസ്ഥാനപരമായ കാരുണ്യം അജിതയോടും കുപ്പു ദേവരാജനോടും ഇടതുപക്ഷ ഭരണകൂടം കാണിച്ചുവോ?


ഗ്രോ വാസുവിനെതിരിൽ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന്ന് സാധിച്ചില്ല. അതിനാൽ കോടതിയുടെ കണ്ണിൽ അദ്ദേഹം നിരപരാധി. അദ്ദേഹത്തെ കോടതി വിട്ടയച്ചു. അതേസമയം എട്ടു മാവോയിസ്റ്റുകളെ അതിഭീകരമായി കൊലപ്പെടുത്തിയിട്ടും പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പൊലിസിനെയോ നമ്മുടെ നീതിന്യായ വ്യവസ്ഥ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാത്തതെന്തുകൊണ്ട്? കുറ്റം തെളിഞ്ഞിട്ടും അപരാധികളെ നമ്മുടെ സമൂഹം എന്തുകൊണ്ട് വെറുതെ വിടുന്നു എന്നാണ് വാസുവേട്ടൻ ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. സമൂഹത്തിന്റെ പക്കൽ ഉത്തരമുണ്ടോ?

Content Highlights:Today's Article about gro vasu



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago