ആശ്വാസം; മലപ്പുറത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നിപയില്ല
ആശ്വാസം; മലപ്പുറത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നിപയില്ല
മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള സ്ത്രീക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. പനിബാധിച്ച് ചികിത്സയിലായിരുന്ന 60കാരിക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവസാമ്പിൾ പരിശോധനക്കായി കോഴിക്കോട്ടേക്ക് അയച്ചിരുന്നു. ഈ ഫലമാണ് നെഗറ്റീവ് ആയത്.
ബുധനാഴ്ച രാവിലെയാണ് ഇവർ മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. നേരത്തെ നിപ സ്ഥിരീകരിച്ചവരുമായോ മരിച്ചവരുമായോ ഇവർക്ക് സമ്പർക്കം ഉണ്ടായിരുന്നില്ല. എന്നാൽ നിപയുടെ ലക്ഷണങ്ങൾ കാണിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. കടുത്ത പനിയും അപസ്മാരവും ഇവർക്ക് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് ഇവരെ മാറ്റിയിരുന്നു.
അതേസമയം, കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന 39കാരനാണ് സ്ഥിരീകരിച്ചത്. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇതോടെ രോഗംബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. നിപബാധിച്ച് രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."