സംസ്ഥാനത്തെ വാക്സിന്‍ യൂനിറ്റ് മൂന്ന് ഘട്ടങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ യൂനിറ്റ് മൂന്നുഘട്ടമായി പൂര്‍ത്തീകരിക്കും. ഇതിനായി പത്ത് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. കൊവിഡിന്റെ രണ്ടാം തരംഗം ഒരിടവേളയ്ക്കുശേഷം ശക്തമായതും മൂന്നാംതരംഗം അടുത്ത മാസത്തോടെ ഉണ്ടാകാമെന്ന റിപ്പോര്‍ട്ടുകളെയും തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് നിര്‍മിക്കാനുള്ള നടപടികളുടെ ഭാഗമായി നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കും.
തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് സംസ്ഥാന വാക്‌സിന്‍ നിര്‍മാണ യൂനിറ്റ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ പുതിയ വാക്‌സിനുകള്‍ നിര്‍മിക്കുന്നതിന് പൂര്‍ണ സൗകര്യങ്ങളുള്ള യൂനിറ്റായിരിക്കും നിര്‍മിക്കുക. ഈ ഘട്ടത്തിന്റെ ഭാഗമായി 85,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലസൗകര്യങ്ങളാണ് വേണ്ടത്. ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഇതിനുള്ള സൗകര്യങ്ങളുണ്ട്. അതിനാല്‍ തന്നെ ഇത് കരാറടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്നാണ് ഡോ. എസ്. ചിത്ര പ്രോജക്ട് ഡയരക്ടറായുള്ള സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം. രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ ഗവേഷണവും വികസനവുമാണ് ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടത്തില്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വികസന യൂനിറ്റ് ആയിരിക്കും സ്ഥാപിക്കുക.
വാക്‌സിന്‍ യൂനിറ്റിന്റെ നിര്‍മാണത്തിനായി താല്‍പര്യപത്രം ക്ഷണിക്കാന്‍ വിദഗ്ധസമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനോടകം സമിതി വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 20 കമ്പനികളാണ് വാക്‌സിന്‍ ഉല്‍പാദനം നടത്തുന്നത്. ഇവരില്‍ പത്ത് കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുമായി വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
വാക്‌സിന്‍ ഉല്‍പാദത്തിനായി ലൈഫ് സയന്‍സ് പാര്‍ക്കില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ (കെ.എസ്.ഐ.ഡി.സി) കൈവശമുള്ള 20 ഏക്കര്‍ ഭൂമി കൂടി നല്‍കാനും സമിതി ശുപാര്‍ശ ചെയ്തു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.പി സുധീര്‍ ചെയര്‍മാനും സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. ബി. ഇക്ബാല്‍, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ. വിജയകുമാര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ. രാജമാണിക്യം എന്നിവരടങ്ങുന്ന സമിതിയാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."