വീണ്ടും സ്വദേശിവത്ക്കരണം; സഊദിയില്‍ മലയാളികള്‍ക്കുള്‍പ്പെടെ തിരിച്ചടി
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയിലെ ദന്തല്‍ വിഭാഗത്തിലെ തൊഴിലുകളില്‍ 35 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുളള വിദേശികള്‍ക്ക് തിരിച്ചടി. ആരോഗ്യ മന്ത്രാലയത്തിെന്റ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിര്‍ദ്ദിഷ്ട തോതില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം മാര്‍ച്ച് 10 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ യോഗ്യരായ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റേയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമായിട്ടാണ് ദന്തല്‍ മേഖലയില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ദന്തല്‍ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. നിയമം പാലിച്ചില്ലെങ്കില്‍ ചുമത്തുന്ന പിഴകള്‍ ഉള്‍പ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ദന്തല്‍ ജോലികള്‍ ഘട്ടംഘട്ടമായി സ്വദേശിവത്കരിക്കാനുളള ആദ്യ തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്.2022 ഏപ്രില്‍ 11 ന് ആദ്യ ഘട്ട തീരുമാനം പ്രാബല്യത്തില്‍ വന്നു. മൂന്നോ അതിലധികമോ ദന്തല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ തീരുമാനം ബാധകമായിരുന്നത്. എല്ലാത്തരം ദന്തല്‍ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്കരണമെന്ന പരിധിയില്‍ വരുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായും മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്.
തീരുമാനം നിലവില്‍ വരുന്നതോടെ സഊദിയില്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ തൊഴിലസരം കുറയും. മലയാളികള്‍ക്കുള്‍പ്പെടെ തിരിച്ചടിയാണ് പ്രസ്തുത തീരുമാനം.
Content Highlights:saudi localization efforts result in 35 percent localization of dental
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."