ഉംറ വിസയുടെ കാലാവധി ദുല്‍ഖഅദ് 29 വരെ മാത്രം
മക്ക: വിദേശ ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി ദുല്‍ഖഅദ് 29 വരെ മാത്രമാണെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ ദുല്‍ഖഅദ് 29നകം തിരിച്ചുപോകണം. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഈ തിയ്യതിക്ക് ശേഷം മക്കയിലേക്ക് വിദേശ ഉംറ തീര്‍ത്ഥാടകരെ കടത്തിവിടില്ല. ഹജ്ജിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പു വരെ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് തുടരും.
രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ അഥവാ വിമാനത്താവളത്തില്‍ വച്ച് പാസ്‌പോര്‍ട്ടില്‍ എന്‍ട്രി നമ്പര്‍ പ്രിന്റ് ചെയ്ത ദിവസം മുതലാണ് വില കാലാവധി കണക്കാക്കുന്നത്. 15 ദിവസത്തെയോ അല്ലെങ്കില്‍ മൂന്ന് മാസത്തെയോ ഉംറ വിസയാണെങ്കിലും രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ തിയ്യതി കണക്കാക്കും.
ഉംറ പെര്‍മിറ്റിനായി നുസുക് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണം. ഉംറ, വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ വരുന്നവരെല്ലാം നുസുക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ ഇല്ലാതെയാണ് സൗദിയിലേക്ക് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."