HOME
DETAILS
MAL
നിപ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിക്കോട് ഉഷാ സ്‌കൂളില്‍ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍
backup
September 16 2023 | 07:09 AM
നിപ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിക്കോട് ഉഷാ സ്‌കൂളില്‍ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍
കോഴിക്കോട്: ജില്ലയില്‍ നിപ ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷന്‍ ട്രയല്‍. ബാലൂശേരി കിനാലൂര്‍ ഉഷാ സ്‌കൂളില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സെലക്ഷന്‍ നടത്തുന്നത്.
ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം 450 ലധികം പേരാണ് എത്തിയിരുന്നത്. അത്‌ലറ്റിക് മീറ്റ് അടുത്ത മാസം ആയതിനാല്‍ സെലക്ഷന്‍ മാറ്റിവെക്കാനാകില്ലെന്നാണ് അസോസിയേഷന്‍ വാദം. സ്ഥലത്ത് ബാലുശേരി പൊലിസും എത്തിയിട്ടുണ്ട്.
നിപ ആശങ്കയില്‍ ജില്ലയില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച വരെയും അവധി പ്രഖ്യാപിക്കുകയും സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താനും നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."