അന്ന് സര്‍വേക്കല്ല് പിരിക്കാന്‍ പോയവര്‍, കല്ലുമെടുത്ത് വന്ദേഭാരതില്‍ കയറുന്നു: ഇ.പി ജയരാജന്‍
അന്ന് സര്‍വേക്കല്ല് പിരിക്കാന്‍ പോയവര്‍, കല്ലുമെടുത്ത് വന്ദേഭാരതില്‍ കയറുന്നു: ഇ.പി ജയരാജന്‍
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടുകൂടി ആളുകള്‍ സെമി ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുന്‍പ് കെ. റെയിലിന്റെ സര്‍വേകല്ലും പിരിച്ചുനടന്നവര്‍ ആ കല്ലുമായി ഇപ്പോള്‍ വന്ദേഭാരതില്‍ കയറുകയാണെന്നും ഇ.പി പരിഹസിച്ചു.
നേരത്തെ ഹൈസ്പീഡ് സെമി സ്പീഡ് റെയില്‍വേയൊന്നും വേണ്ടെന്ന് പറഞ്ഞവരുണ്ടല്ലോ, സര്‍വേക്കല്ല് പിരിക്കാന്‍ പോയവര്‍, ഇപ്പോള്‍ സര്‍വേക്കല്ലുമെടുത്ത് വന്ദേഭാരതില്‍ കയറാന്‍ തുടങ്ങിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
വന്ദേഭാരത് വന്നതോടുകൂടി യാത്രാസൗകര്യം കാര്യമായി വര്‍ധിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് 5.20 ന് ട്രെയില്‍ കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരില്‍ നിന്ന് 3.30 ന് കയറിയാല്‍ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാനാണ് ഇടതു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.
വന്ദേഭാരത് വന്നതോടു കൂടി എത്രമാത്രം ആളുകള്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാം. ഇപ്പോള്‍ വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. കുറേക്കൂടി വേഗതയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. കേരളത്തിന്റെ ഭാവി പരിഗണിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഓരോ പദ്ധതിയും ആവിഷ്‌കരിക്കുന്നത്. ഞങ്ങള്‍ക്ക് വാശിയൊന്നുമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ വരാന്‍ പോകുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വികസനം വരണ്ടേ? അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വര്‍ഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ടേ നാം കാര്യങ്ങള്‍ ചെയ്യാന്‍? അല്ലെങ്കില്‍ കേരളം എങ്ങനെ മുന്നോട്ടു പോകും? അതാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയം. ലോകത്തിലാകെ സാങ്കേതികവിദ്യ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുകയാണ്. അത് ഇവിടെ നമ്മുടെ വളര്‍ച്ചയ്ക്കു കൂടി ഉപയോഗിക്കേണ്ടേ? അതാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.- ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."