കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പരിശോധന തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് കൂടുതല്‍ രേഖകളും വിവരങ്ങളും കണ്ടെത്തിയിരുന്നു. കൂടുതല്‍ ബിനാമി രേഖകളും കണ്ടെത്തി. 29 അനധികൃത വായ്പ രേഖകളാണ് കണ്ടെത്തിയത്. 29 വായ്പകളില്‍ നിന്നായി 14.5 കോടി രൂപ വകമാറ്റി. പ്രതികളെ വീട്ടിലെത്തിച്ചും ക്രൈംബ്രാഞ്ച് തെളിവെടുത്തു.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ആറ് പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ.കെ, ടി.ആര് സുനില്‍ കുമാര്‍, സി.കെ ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.
കേസില്‍ നാല് പ്രധാന പ്രതികളും പൊലിസ് പിടിയിലായിട്ടുണ്ട്. ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു. ജില്‍സ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷന് ഏജന്റായിരുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."