HOME
DETAILS
MAL
കോഡൂര്‍ ഇനി തുറസായ സ്ഥലത്ത് മലവിസര്‍ജനമില്ലാത്ത ഗ്രാമം
backup
August 25 2016 | 22:08 PM
കോഡൂര്‍: തുറസായ സ്ഥലത്ത് മലവിസര്‍ജന രഹിത ഗ്രാമപഞ്ചായത്തായി കോഡൂരിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിത്വ സൗകര്യമുള്ള കക്കൂസ് ഒരുക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിന് ശേഷം പുഴയോരം ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളിലും മറ്റു തുറസായ പ്രദേശങ്ങളിലും മലവിസര്‍ജനം നടത്തുന്നതായി കണ്ടാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും.
പ്രഖ്യാപനം പി. ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷനായി. ശുചിത്വ മിഷന് ജില്ലാ അസി. കോഓര്‍ഡിനേറ്റര്‍ സി. സൈനുദ്ധീന്‍ പരിപാടി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷരായ കെ.എം. സുബൈര്‍, എം.ടി.ബഷീര്‍, സജ്നമോള്‍ ആമിയന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."