ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട വാഹനം എസ്.യു.വി; ഒറ്റവര്‍ഷം വിറ്റത് 16 ലക്ഷം കാറുകള്‍
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാറുകള്‍ എസ്.യു.വി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി) ആണെന്ന് റിപ്പോര്‍ട്ട്.ആദ്യ വാഹനം വാങ്ങുമ്പോള്‍ എസ്.യു.വി തെരെഞ്ഞെടുക്കുന്നവരുടെ എണ്ണം ഏകദേശം മൊത്തം കാര്‍ വാങ്ങുന്നവരുടെ മൂന്നിലൊന്ന് വരും എന്നാണ് പുറത്ത് വരുന്ന വിവരം.2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 16 ലക്ഷം എസ്.യു.വികളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഈ വര്‍ഷം ഈ കണക്ക് 19 ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഒന്നര ലക്ഷത്തിനുമേല്‍ എസ്.യു.വികള്‍ വിറ്റ് പോയിരുന്നു.രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ചെറുതും വലുതുമായ എസ്.യു.വികളുടെ നിര്‍മ്മാണത്തിലേക്ക് ഇപ്പോള്‍ ശ്രദ്ധ തിരിക്കുന്നുണ്ട്. നഗരത്തിലും ഗ്രാമത്തിലും ഒരേ തരത്തില്‍ സഞ്ചാര യോഗ്യമാണെന്നതാണ് വാഹനത്തെ കൂടുതല്‍ ജനപ്രിയമാക്കുന്ന ഘടകം.
Content Highlights:suv is the favorite car in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."