HOME
DETAILS
MAL
പോപുലര്‍ ഫ്രണ്ട് നിരോധനം: എന്‍.ഐ.എക്ക് നോട്ടിസ്
backup
October 08 2022 | 03:10 AM
ന്യൂഡല്‍ഹി • എന്‍.ഐ.എ കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍.ഐ.എക്ക് നോട്ടിസയച്ചു. പ്രതി മുഹമ്മദ് യൂസഫ് നല്‍കിയ ഹരജിയിലാണ് നടപടി. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
പോപുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും സെപ്റ്റംബര്‍ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രൈബ്യൂണല്‍ ആറ് മാസത്തിനകം വിശദ വാദം കേട്ട് നിരോധനത്തിൻ്റെ നിയമസാധുത പരിശോധിക്കും.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരോധനത്തിന് കാരണമായ കണ്ടെത്തലുകള്‍ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപുലര്‍ ഫ്രണ്ടിൻ്റെ അഭിഭാഷകര്‍ക്ക് നിരോധനത്തിനെതിരേ വാദിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."