HOME
DETAILS
MAL
ഇന്തോനേഷ്യ സ്റ്റേഡിയം ദുരന്തം 6 പേർക്കെതിരേ അന്വേഷണം
backup
October 08 2022 | 03:10 AM
ജക്കാർത്ത • ഇന്തോനേഷ്യയിൽ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 131 പേർ മരിച്ച സംഭവത്തിൽ ആറു പേർക്കെതിരേ അന്വേഷണം.
പൊലിസ് ഓഫിസർമാർ, ഓർഗനൈസർമാർ എന്നിവർക്കെതിരേയാണ് അന്വേഷണം. ഇവർക്കെതിരേ അഞ്ചു വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി. മരണത്തിന് കാരണമാകുന്ന അലംഭാവം ഉണ്ടായെന്നാണ് പൊലിസ് പറയുന്നത്. പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചതാണ് തിക്കും തിരക്കും ഉണ്ടാകാനും നിരവധി പേർ മരിക്കാനും കാരണമായത്.
2000 പൊലിസുകാർ, വിവിധ പൊലിസ് യൂനിറ്റുകൾ, സൈനികർ എന്നിവർ സ്റ്റേഡിയത്തിലുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽ 320 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."