ഗ്‌നിവീർ പദ്ധതിക്കെതിരേ പ്രതിഷേധിച്ചവർക്ക് അയോഗ്യതയെന്ന് കരസേന
അ
കോഴിക്കോട് • അഗ്‌നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്ക് അയോഗ്യത കൽപ്പിച്ച് കരസേന. ഇവർക്ക് റിക്രൂട്ട്‌മെന്റുകളിൽ പങ്കെടുക്കാനാവില്ല. പ്രതിഷേധങ്ങൾ റിക്രൂട്ട്‌മെൻറിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്‌നിവീർ റിക്രൂട്ട്‌മെന്റിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളം, കർണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവയാണ് ബംഗളൂരു റിക്രൂട്ട്‌മെന്റ് മേഖലക്ക് കീഴിലുള്ളത്. കർണാടയിലും കേരളത്തിലും റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ നടക്കുന്ന അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് റാലിക്കായി എത്തിയ ഉദ്യോഗാർഥികൾക്ക് പ്രാഥമിക സൗകര്യങ്ങൾപോലും അധികൃതർ ഒരുക്കിയില്ല. ജങ്ഷനിലെ ആൽത്തറയിലും കടവരാന്തയിലുമാണ് ഉദ്യോഗാർഥികൾ കിടന്നുറങ്ങിയത്.
റിക്രൂട്ട്‌മെന്റ് നടക്കുന്ന ഫിസിക്കൽ എജ്യുക്കേഷൻ കോളജിലെ ക്ലാസ്മുറികളിൽ സൗകര്യമുണ്ടെങ്കിലും അവിടേക്കു പ്രവേശനമില്ല. അതുകൊണ്ടാണ് കിടപ്പ് പൊതുസ്ഥലത്താക്കിയത്. രാവിലെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഉദ്യോഗാർഥികൾ ഏറെ ബുദ്ധിമുട്ടി.
പത്തുദിവസങ്ങളിലായി റാലി നടത്തുന്നതിനാൽ സാധാരണയുള്ള ഉദ്യോഗാർഥികൾ ഒരുദിവസം ഉണ്ടാവില്ല. വേണമെങ്കിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജിലെ ക്ലാസ്മുറികളിൽ അനുമതി നൽകാമായിരുന്നു. എന്നാൽ അത് കൂടി നൽകാത്തതിനാൽ ഉദ്യോഗാർഥികൾ വലയുകയായിരുന്നു. അതോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഡി പ്ലസ് ലഭിച്ച വിദ്യാർഥികൾ മാർക്കുലിസ്റ്റുകൂടി കൊണ്ടുവരണമെന്ന നിബന്ധന അവസാനനിമിഷം അറിഞ്ഞത് തിരിച്ചടിയായെന്നും ഉദ്യോഗാർഥികൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."