മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ആവശ്യത്തിനു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് മഞ്ചേരി മണ്ഡലം ജനതാദള്‍ (സെക്യുലര്‍ )മഞ്ചേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യത്തിനു ഡോക്ടര്‍മാരേയോ മറ്റു സ്റ്റാഫുകളേയോ നിയമിക്കാതെ രോഗികളെ കഷ്ടപ്പെടുത്തുന്ന സമീപനമാണ് ഇപ്പോഴുള്ളത്.താമസൗകര്യങ്ങളുടെ കുറവുകള്‍ മൂലം ഡോക്ടര്‍മാര്‍ മഞ്ചേരി മെഡി.കോളജിലേക്കു വരാന്‍ താല്പര്യപ്പെടുന്നില്ല. കാഷ്വാലിറ്റിയിലും ഒ.പിയിലും മണിക്കൂറുകളോളം രോഗികള്‍ക്കു ക്യൂ നില്‍ക്കേണ്ടിവരികയാണ്. എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റല്‍ ഒരേകെട്ടിടത്തില് മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. പുതിയബാച്ച് വരുന്നതോടെ താമസസൗകര്യത്തിനായി എന്തുചെയ്യുമെന്ന ചോദ്യത്തിനു മറുപടിയില്ലാതായിരിക്കുകയാണന്നും വകുപ്പു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരംകാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സി.ടി രാജു അധ്യക്ഷനായി. അഷ്റഫ് എടപ്പറ്റ, ഒ.പി ഇസ്ഹാഖ് ഹാജി, അബ്ബാസ് കൊടശ്ശേരി, വര്‍ഗീസ് രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."