2000 കിലോ പച്ചക്കറി ഉല്പാദന ലക്ഷ്യവുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
അരീക്കോട്: മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ 2000 കിലോ പച്ചക്കറി ഉല്പാദിപ്പിക്കുന്നു. സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ കൃഷിക്കൂട്ടം പദ്ധതിയുടെ ഭാഗമായാണു പച്ചക്കറി ഉല്പാദനത്തിനു വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ആദ്യ പടിയായി 100 വിദ്യാര്‍ഥികളുടെ വീട്ടില്‍ അടുക്കളത്തോട്ടം ഒരുക്കും. പിന്നീട് വിദ്യാര്‍ഥികള്‍ ദത്തെടുത്ത ഗ്രാമത്തിലും സഹപാഠികളുടെ വീട്ടിലും പച്ചക്കറി കൃഷി തയ്യാറാക്കും. ഒന്നാം ഘട്ടത്തില്‍ തക്കാളി, വെണ്ട, പയര്‍, ചീര, മുളക് എന്നീ ഇനങ്ങളാണു കൃഷി ചെയ്യുന്നത്. വിഷരഹിതമായ പച്ചക്കറി വ്യാപകമാക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച വിദ്യാര്‍ഥികളാണു പച്ചക്കറിത്തോട്ടം ഒരുക്കുക. വിത്തു വിതരണോദ്ഘാടനം ഊര്‍ങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. അബ്ദുറസാഖ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ എമി പോള്‍ ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ റുഖിയ, ഹഫ്സത്ത്, അധ്യാപകരായ അബ്ദുല്‍ അസീസ്, എം സവാദ്, യൂനുസ് സലീം, പ്രോഗ്രാം ഓഫീസര്‍ എം കൃഷ്ണനുണ്ണി എന്നിവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ സഫ്ല, ആതിര, ജല്‍വ ഖദീജ, മുഹമ്മദ് സബീല്‍, ശില്പ, ഫര്ഹാസനം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."