കൊവിഡും ലോക്ക്ഡൗണും; ആത്മഹത്യാ മുനമ്പില്‍ കേരളം കിറ്റു കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയില്ല സാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണുമുണ്ടാക്കിയ തൊഴില്‍നഷ്ടവും കടക്കെണിയും താങ്ങാനാവാതെ ആത്മഹത്യാ മുനമ്പില്‍ കേരളം. ജീവനോപാധികള്‍ നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലാണ് ദിവസക്കൂലിക്കാരും ചെറുകച്ചവടം നടത്തുന്ന ഇടത്തരക്കാരും. മദ്യശാലകള്‍ വരെ കൊവിഡ് മാനദണ്ഡം പാലിച്ച് തുറക്കാന്‍ അനുമതി നല്‍കിയിട്ടും ചെറുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
വഴിയോര കച്ചവടക്കാര്‍, തട്ടുകടകള്‍ നടത്തുന്നവര്‍, കല്യാണ മണ്ഡപങ്ങള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍, ടാക്‌സി, ബസ് തുടങ്ങിയവയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. ആരും പട്ടിണി കിടക്കുന്നില്ല, എല്ലാവര്‍ക്കും കിറ്റു നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, കിറ്റുകൊണ്ടുമാത്രം ദുരിതം തീരുന്നില്ലെന്നാണ് സാധാരണക്കാര്‍ പറയുന്നത്.
ബാങ്ക് വായ്പയെടുത്ത് കച്ചവടം തുടങ്ങിയവരാണ് കൂടുതല്‍ വെട്ടിലായിരിക്കുന്നത്. രണ്ടു കൊല്ലമായി വിവാഹ, വിനോദയാത്രകള്‍ മുടങ്ങിയതോടെ കടമെടുത്ത് ബസ് വാങ്ങിയവരും കുരുക്കിലായി. ഉത്സവങ്ങള്‍ മുടങ്ങിയതോടെ കലാരംഗത്ത് ആയിരങ്ങള്‍ക്ക് ജീവിതമാര്‍ഗം നിലച്ചു.
ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന 15 ലക്ഷം പേര്‍ തിരിച്ചുപോകാന്‍ വഴികാണാതെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."