'രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അണികളെ നിയന്ത്രിക്കണം'
മലപ്പുറം: രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ക്കപ്പുറം നിക്ഷിപ്ത താത്പര്യമുള്ളവരുടെ ഇടപെടല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ടെന്നും തീരദേശത്തെ കുടുംബവഴക്കുകള്‍ പോലും രാഷ്ട്രീയ വഴക്കുകളായി മാറുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികള്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സാമൂഹിക വിരുദ്ധര്‍ കടന്നുകൂടുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു. അണികളെ നിയന്ത്രിക്കാന്‍ കഴിവുളള രാഷ്ട്രീയ നേതൃത്വമുണ്ടാവണമെന്നും അക്രമികള്‍ പരസ്പരം അടിച്ച് വൈരാഗ്യം തീര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രാദേശിക നേതാക്കള്‍ തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമേ അണികളെ നിയന്ത്രിക്കാനാവുയെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ഉണ്യാലില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് എല്ലാവരുടെയും ആഗ്രഹമെന്നും ഇതിനായി എല്ലാ സഹകരണമുണ്ടാവുമെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉറപ്പ് നല്‍കി.
വി അബ്ദുറഹിമാന്‍ എം.എല്‍.എ, എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റ, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, എ.ഡി.എം പി.സയ്യ്ദ് അലി, ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."