കുലുക്കല്ലൂര്‍ ജി.എല്‍.പി സ്‌കൂളിന് ശതാബ്ദി
കൊപ്പം: കുലുക്കല്ലൂര്‍ ജി.എം.എല്‍.പി.സ്‌ക്കൂള്‍ ശതാബ്ദിയാഘോഷത്തിന്റെ നിറവിലാണ്. ഒരു വര്‍ഷം നീണ്ട നില്‍ക്കുന്നതാണ് പരിപാടികള്‍. മപ്പാട്ടുകര തൂതപ്പുഴയോരത്ത് മദ്‌റസക്കെട്ടിടത്തില്‍ വാടകക്കായിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്.
മപ്പാട്ടുകര കിഴക്കേപള്ളത്ത് അബ്ദുല്‍ഖാദറും, ഹംസക്കുട്ടിയും കുലുക്കല്ലൂര്‍ ആനക്കല്‍ നരിമടക്കുന്നിനു സമീപം സൗജന്യമായ നല്‍കിയ അര ഏക്കര്‍ സ്ഥലത്താണ് ഇപ്പോഴുള്ളത്.ഷൊര്‍ണ്ണൂര്‍ സബ് ജില്ലയിലും പട്ടാമ്പി ബി.ആര്‍സിയിലുമായി ഉള്‍പ്പെടുന്ന സ്ഥാപനം ക്ലസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ശതാബ്ദി ആഘോഷങ്ങളുയെ തുടക്കവും ഉപജില്ലാതല പ്രവേശനോത്സവവും പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ ജൂണ്‍ ഒന്നിനു നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ അഞ്ചിനു അധ്യാപക ദിനത്തില്‍ ഗുരുവന്ദനം വിപുലമായിനടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഗുരുവന്ദനത്തില്‍ പങ്കെടുക്കുന്നതിനായി പൂര്‍വ്വാധ്യാപകര്‍ 9446691179 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന്ശതാബ്ദിയാഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."