മൂന്നാഴ്ച കൂടുതല്‍ ജാഗ്രത നിര്‍ബന്ധം: മൂന്നാം തരംഗ സൂചനയില്ല; രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗ സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ സംസ്ഥാനത്ത് നിലവിലെ രീതിയില്‍ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. പരമാവധി കൊവിഡ് കേസുകള്‍ കണ്ടെത്താനാണ് ശ്രമം. ഇതിനായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്രസംഘം നാളെ വൈകീട്ട് കേരളത്തിലെത്തും'. വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
'ഓണക്കാലം വളരെ പ്രധാനപ്പെട്ട സമയമാണ്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചടങ്ങുകള്‍ പറ്റുമെങ്കില്‍ ഒഴിവാക്കുക. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക. കോണ്ടാക്ട് ട്രേസിങ് ശക്തിപ്പെടുത്തും.
'പ്രതീക്ഷിക്കപ്പെട്ടത് പോലെയുള്ള കണക്കുകള്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഡെല്‍റ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടി.പി.ആര് കുറച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ മികച്ച രീതിയിലാണ് വാക്സീനേഷന് നല്‍കുന്നത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്. പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ടാണ് കുറച്ച് പേര്‍ക്ക് രോഗം വന്ന് പോയത്. മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."