ബി.ജെ.പി പ്രവര്ത്തകന് അടക്കമുള്ള കള്ളനോട്ട് സംഘം കൊടുങ്ങല്ലൂരില്‍ അറസ്റ്റില്‍; പിടികൂടിയത് 1.76 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍
തൃശ്ശൂര്‍: ബി.ജെ.പി പ്രവര്ത്തകന് അടക്കമുള്ള കള്ളനോട്ട് സംഘത്തെ കൊടുങ്ങല്ലൂരില്‍ അറസ്റ്റ് ചെയ്തു. ജിത്തു, സഹോദരങ്ങളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. ബി.ജെ.പി പ്രവര്‍ത്തകനായ ജിത്തു ബൈക്കില്‍ നിന്ന് വീണ് ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടിച്ചത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ജിത്തു നല്‍കിയത് കള്ളനോട്ടുകളായിരുന്നു. 1.76 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. കൊടകര കുഴല്‍പ്പണ വിവാദത്തിനുപുറമേ കള്ളനോട്ടു കേസും കൂടിയെത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്.
മൂവരുടെയും രാഷ്ട്രീയ ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മൂവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
ആശുപത്രി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോട്ടുകള്‍ അച്ചടിച്ചത് ഇതര സംസ്ഥാനത്ത് നിന്നാണെന്നാണ് കണ്ടെത്തിയത്. ഇതാണ് സഹോദരങ്ങളായ രാകേഷിലേക്കും രാജീവിലേക്കും അന്വേഷണം എത്തിച്ചത്. ഇവര്‍ പിടിയിലായത് ബെംഗളൂരുവില്‍ നിന്നാണ്. ഇവര്‍ നേരത്തെ കള്ളനോട്ട് അടിച്ച കേസില്‍ പ്രതികളാണ്. പിന്നീട് ജാമ്യത്തിലിറങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ വ്യാജ നോട്ടടിയിലേക്ക് കടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."