വിവേചനത്തിന്റെ രാഷ്ട്രീയം അന്നും ഇന്നും
നജീബ് കാന്തപുരം
വീണ്ടുമൊരു ജൂലൈ 30. ഭാഷാ സംരക്ഷണത്തിനുവേണ്ടി കേരളത്തില്‍ നടന്ന വലിയ രാഷ്ട്രീയ സമരത്തിന്റെ ഓര്‍മദിനം. ഒരുപക്ഷേ വ്യത്യസ്തതയേറിയ സമര പോരാട്ട ചരിത്രത്തില്‍ സവിശേഷതയുള്ള സമരമായി ഭാഷാസമരം എക്കാലവും സ്മരിക്കപ്പെടും. 1980 ജൂലൈ 30ന് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ മൂന്നു ചെറുപ്പക്കാര്‍ പിടഞ്ഞു മരിച്ച കറുത്ത ദിനത്തിന്റെ ഓര്‍മകള്‍ കടന്നു വരുമ്പോള്‍ ഞാന്‍ കേരള നിയമസഭയ്ക്കകത്താണ്. ഇതേ സഭയില്‍ 1980ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് നടത്തിയ വികാരഭരിതമായ പ്രസംഗത്തിന്റെ ഓര്‍മകള്‍ മനസിലേക്ക് ഇരമ്പി വരുന്നു. 'മലപ്പുറത്തുനിന്നു വരുന്ന കാറ്റിന് വെടിമരുന്നിന്റെയും പച്ചമാംസത്തിന്റെയും ഗന്ധമാണ്'. ഇതായിരുന്നു സഭയില്‍ അന്ന് മുഴങ്ങിയ സി.എച്ചിന്റെ വാക്കുകള്‍.
സി.എച്ചിന്റെ വാക്കുകളില്‍ തീപിടിച്ചാണ് ആ സമരത്തിന് ഉജ്ജ്വല വിജയമുണ്ടായത്. മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്ന മൂന്നു പോരാളികള്‍ രക്തസാക്ഷികളായി. നൂറുകണക്കിനാളുകള്‍ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായി. ഇപ്പോഴും വെടിയുണ്ടകളുടെയും അക്രമങ്ങളുടെയും അടയാളങ്ങള്‍ പേറി ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പെരിന്തല്‍മണ്ണയിലും ഈ പോരാളികളില്‍ ചിലരെ നേരില്‍ കണ്ടിട്ടുണ്ട്. അവരുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ പിന്നെയും പിന്നെയും കേട്ടിട്ടുണ്ട്. അന്നു ഭാഷകളോട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച വിപരീത നിലപാടിന് ചില പ്രത്യേക സമൂഹങ്ങളോടുള്ള അസഹിഷ്ണുത കൂടിയുണ്ടായിരുന്നു. ഭാഷാസമരം കഴിഞ്ഞ് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും അത്തരം അസഹിഷ്ണുതകള്‍ ഇടതുപക്ഷത്തിന്റെ മുഖമുദ്രയായി തുടരുന്നു എന്നത് ആശങ്കാജനകമാണ്.
അറബി ഭാഷാവിരുദ്ധ നീക്കത്തിന് പിറകില്‍ കൃത്യമായ മൂന്നു അജന്‍ഡകളുണ്ടായിരുന്നു. ഒന്ന്, ഭാഷാ പഠനത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട അധ്യാപകരോടുള്ള വിരോധം. രണ്ട്, ആ നിയമനം ധീരമായി നടത്തിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടിനോടുള്ള വിരോധം. മൂന്ന്, അതിന്റെ ഗുണഫലം അനുഭവിക്കുന്ന ചില സമുദായങ്ങളോട് കാണിക്കുന്ന വിവേചനം. ഈ പതിനഞ്ചാം നിയമസഭാ സമ്മേളനം നടക്കുന്ന വേളയിലും ആ വിവേചനം തുടരുകയാണ്. ഒരു പ്രത്യേക സമൂഹത്തെ ചില മുഖാവരണങ്ങളോടെ മാറ്റി നിര്‍ത്തണമെന്ന നിലപാടല്ലേ ഇടതുപക്ഷ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെ വിലയിരുത്തുന്ന ഏതൊരാള്‍ക്കും അറിയാവുന്ന ചില വസ്തുതകളുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിം സമുദായങ്ങളേക്കാള്‍ ചില സവിശേഷ പുരോഗതി നേടിയിട്ടുണ്ട് എന്നതാണ് അതില്‍ പ്രധാനം.
എന്നാല്‍ അവര്‍ക്ക് സാമൂഹികമായി അവകാശമുള്ള പ്രാതിനിധ്യകാര്യത്തില്‍ ഇപ്പോഴും എവിടെ നില്‍ക്കുന്നുവെന്നത് വസ്തുതാപരമായി സച്ചാര്‍ കമ്മിറ്റി വിശദീകരിച്ചിട്ടുണ്ട്. രാജ്യത്താകെ മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനായി അന്നത്തെ യു.പി.എ സര്‍ക്കാര്‍ ധീരമായ തീരുമാനങ്ങളെടുക്കുകയുണ്ടായി. രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുകയും പരിഹാരം കണ്ടെത്തുകയുമായിരുന്നു യു.പി.എ സര്‍ക്കാരിന്റെ ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് സച്ചാര്‍ കമ്മിറ്റി രൂപീകരിച്ചത്. സച്ചാര്‍ കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന് വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിംകളെ ശാക്തീകരിക്കണം എന്നതായിരുന്നു. അന്ന് കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിനും കേരളത്തില്‍ യു.ഡി.എഫിനും രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ഇടതു സര്‍ക്കാരിന്റെ ആശങ്കയാണ് പാലോളി കമ്മിറ്റിയിലേക്കെത്തിച്ചത്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളും അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഉല്‍പ്പന്നമായിരുന്നു 2008ലെ പാലോളി കമ്മിറ്റി രൂപീകരണവും ഇതിന്റെ ശുപാര്‍ശയും. ഇതൊരു ചതിക്കുഴിയായിരുന്നു. മുസ്‌ലിംകള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യപ്പെട്ട പദ്ധതിയില്‍ വെള്ളം ചേര്‍ക്കപ്പെടുകയും മുസ്‌ലിംകളുടെ അവകാശങ്ങള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തു. ഇത് ചരിത്രപരമായ ഒരു തെറ്റായിരുന്നു. ആ തെറ്റിന്റെ മുറിവുകളില്‍ നിന്നാണ് ഇന്നും എരിവ് പടരുന്നത്. ഇന്നലെ നിയമസഭയില്‍ ഞാനൊരു ചോദ്യമുന്നയിച്ചു. മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നല്‍കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിന് പിറകെയായിരുന്നു ചോദ്യം. ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിക്കാത്ത മദ്‌റസാധ്യാപകരുടെ പേരില്‍ മുസ്‌ലിം സമുദായത്തിന് കോടിക്കണക്കിന് രൂപ അവിഹിതമായി ലഭിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തി, ഈ സമുദായത്തെ അക്രമിക്കാന്‍ കോപ്പു കൂട്ടുന്നവര്‍ക്കെതിരേയായിരുന്നു ചോദ്യം.
ഇന്ന് സംഘ്പരിവാര്‍ മാത്രമല്ല, ചില വ്യാജ ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ മറയാക്കിയും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചും വിപുലമായ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നുണ്ട്. ഇത് ക്രിസ്ത്യന്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെയോ ഭൂരിപക്ഷം വരുന്ന മതമേലധ്യക്ഷന്മാരുടെ താല്‍പ്പര്യത്തോടെയോ അല്ല. പല മതമേലധ്യക്ഷന്‍മാരുമായും സംസാരിച്ചിട്ടുണ്ട്. അവരെല്ലാം പങ്കുവച്ചത് ഇത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെ അപരവത്ക്കരിക്കാനും ശത്രുതയോടെ മറ്റുള്ളവര്‍ കാണാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്നുമാണ്. അതിനാല്‍ ഇത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ പൊതുനിലപാടല്ല എന്നുറപ്പാണ്. എങ്കില്‍പ്പോലും ഈ തീവ്രവാദികളുടെ കെണിയില്‍ പലരും വീണു പോവുന്നുണ്ട് എന്നത് സത്യവും ദൗര്‍ഭാഗ്യകരവുമാണ്. നിയമസഭയിലെ ചോദ്യം ഇതായിരുന്നു. ഇത്തരത്തില്‍ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് മുസ്‌ലിം വിരോധം കത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരേ ഏതെങ്കിലും കേസുകള്‍ ഇതുവരെ ആഭ്യന്തര വകുപ്പ് എടുത്തിണ്ടോ? വര്‍ഗീയതയും മതസ്പര്‍ദ്ധയും കത്തിക്കുന്ന ഇത്തരം പ്രചാരണം തടയാന്‍ സര്‍ക്കാര്‍ വല്ല നടപടികളും എടുക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ലെന്നു മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹം ഇങ്ങനെ ചിന്തിക്കുന്ന സമൂഹമല്ലെന്ന് പറഞ്ഞ് കൂടുതല്‍ അകല്‍ച്ചയുണ്ടാക്കാന്‍ ഇടയാക്കുന്ന ഒളിയജന്‍ഡകള്‍ തന്റെ വാക്കുകളില്‍ നിറക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചോദ്യം വ്യക്തമായിരുന്നു. മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടായോ, ഉണ്ടാവുമോ എന്നതായിരുന്നു. ഇതുവരെ ഇത് സംബന്ധിച്ച് ഒരു കേസു പോലും എടുക്കാതെ നിര്‍ബാധം വര്‍ഗീയ വിഭജനം നടത്തുന്നവര്‍ക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി എന്നത് ആശങ്കയുളവാക്കുന്നതാണ്.
ഇക്കാര്യം പങ്കുവച്ചത് മുസ്‌ലിം സമുദായത്തിനെതിരേ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ലെന്ന് വ്യക്തമാക്കാനും ഇത്തരം പ്രചാരണങ്ങള്‍ക്ക് 1980ലെയും 2021ലെയും സര്‍ക്കാരുകള്‍ ഒരുപോലെ പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനും കൂടിയാണ്. അന്നും വസ്തുതാവിരുദ്ധമായ ഒരു പ്രചാരണമാണ് നടത്തിയിരുന്നത്. കുട നന്നാക്കുന്നവരെപ്പോലും സി.എച്ച് മുഹമ്മദ് കോയ സാഹിബ് അറബി അധ്യാപകരാക്കി എന്നതായിരുന്നു അന്നത്തെ പ്രചാരണം. നിരവധി മദ്‌റസാധ്യാപകര്‍ പരീക്ഷ പാസായി അറബി അധ്യാപകരായതിനെ വിഭാഗീയതക്ക് ഉപയോഗിക്കുകയായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ ലക്ഷ്യം. ഇതേ ലക്ഷ്യം മദ്‌റസാധ്യാപകരെ മുന്‍നിര്‍ത്തി നാലു പതിറ്റാണ്ടിനു ശേഷവും നടക്കുമ്പോള്‍ അത് തുറന്നു കാണിക്കാനുള്ള പോരാട്ടം ഉയര്‍ന്നു വന്നേ തീരൂ. മുസ്‌ലിം യൂത്ത് ലീഗ് ഭാഷാ സമരം നടത്തുന്ന കാലത്തെ അതേ സാമൂഹിക വിവേചനവും അസഹിഷ്ണുതയും തുടരുകയാണ്. അതുകൊണ്ടുതന്നെ അവകാശങ്ങള്‍ തലനാരിഴ വിട്ടുനല്‍കാതെ പിടിച്ചുനിര്‍ത്താനുള്ള സമര പോരാട്ടങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ
Kerala
• 2 months ago43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ
uae
• 2 months agoതനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്
Kerala
• 2 months agoയുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന
uae
• 2 months agoജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു
oman
• 2 months agoഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months agoഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
Kerala
• 2 months agoജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല
Kerala
• 2 months agoഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്
Kerala
• 2 months agoതിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി
Kerala
• 2 months agoകോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
Kerala
• 2 months agoമുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 2 months agoലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി
Kerala
• 2 months agoതെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്
National
• 2 months agoഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍
International
• 2 months agoഎ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു
Kerala
• 2 months agoകൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം
Kerala
• 2 months agoശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്
Kerala
• 2 months agoറേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം
ആധാര്‍ പുതുക്കാത്തവര്‍ക്കും പേരുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല