HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ദേശീയ മീറ്റിന് അന്തിമരൂപമായി

  
backup
October 11 2022 | 03:10 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%ae%e0%b5%80


ചെന്നൈ • എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ കീഴിൽ 15, 16 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന കൗൺസിൽ മീറ്റിനും മീലാദ് കോൺഫറൻസിനും അന്തിമരൂപമായി. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം അംഗങ്ങൾ പങ്കെടുക്കും.
15നു രാവിലെ നടക്കുന്ന ഖാഇദേ മില്ലത്ത് മഖ്ബറ സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. എഗ്മോർ എം.എം.എ ഹാൾ പരിസരത്ത് സ്വാഗതസംഘം മുഖ്യരക്ഷാധികാരി സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ് ലിയാർ പതാക ഉയർത്തും. ദേശീയ മീറ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഫ്തി നൂറുൽ ഹുദ നൂർ ബംഗാൾ അധ്യക്ഷനാകും. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അമ്പിൽ മഹേഷ് പഴമൊഴി മുഖ്യഥിതിയാകും.


നവാസ് ഗനി എം.പി, തമിഴ്‌നാട് വഖ്ഫ് ബോഡ് ചെയർമാൻ അബ്ദുറഹ്മാൻ എന്നിവർ പ്രഭാഷണം നടത്തും. ഉദയനിധി സ്റ്റാലിൻ എം.എൽ.എ ആശംസാ പ്രഭാഷണം നടത്തും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ മുസ് ലിം ദേശീയ പ്രശ്‌നങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും ചർച്ച ചെയ്യും. ഉച്ചയ്ക്ക് പദ്ധതി ആവിഷ്‌കരണവും രാത്രി എഴിന് ഇഷ്‌ക് മജ്‌ലിസും നടക്കും. റഫീഖ് ഹുദവി കോലാർ പ്രഭാഷണം നിർവഹിക്കും. 16നു രാവിലെ ആറിന് ഹസീബ് അൻസാരി ബീവണ്ടി ആത്മീയ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് മുസ് ലിം ഇന്ത്യയുടെ ഭാവി എന്ന ശീർഷകത്തിൽ നടക്കുന്ന സെമിനാർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് കടക്കൽ, ശരീഫ് കോട്ടപ്പുരത്ത് ബംഗളൂരു, സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ പ്രബന്ധം അവതരിപ്പിക്കും. തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പീറ്റർ അൽഫോൻസ, ലീഗ് ജനറൽ സെക്രട്ടറി കെ.എ.എം അബൂബക്കർ എന്നിവർ അതിഥികളാകും. റഹീസ് അഹ്മദ് മണിപ്പൂർ, അനീസ് അബ്ബാസി രാജസ്ഥാൻ, അസ് ലം ഫൈസി ബംഗളൂരു, ഡോ. നിഷാദലി വാഫി തൃച്ചി ചർച്ചയിൽ പങ്കെടുക്കും. അലിഗഡ് മലപ്പുറം കാംപസ് ഡയരക്ടർ ഡോ. ഫൈസൽ ഹുദവി മോഡറേറ്ററാകും. ഉച്ചയ്ക്കു രണ്ടിന് കൗൺസിൽ മീറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. ബഷീർ പനങ്ങാങ്ങര അധ്യക്ഷനാകും. പ്രവർത്തന റിപ്പോർട്ട് ദേശീയ കോഡിനേറ്റർ അഷ്‌റഫ് നദ്‌വി അവതരിപ്പിക്കും.
രാത്രി നടക്കുന്ന മീലാദ് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

ഉദ്ഘാടനം ചെയ്യും. ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്ദീൻ മുഖ്യാതിഥിയാകും. ജാഫർ സ്വാദിഖ് ബാഖവി ചെന്നൈ, മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമിധർമ പക്ഷ, റഷീദ് ഫൈസി വെള്ളായിക്കോട് പ്രസംഗിക്കും.
സ്വാഗതസംഘം യോഗത്തിൽ ചെയർമാൻ സൈത്തൂൻ മുഹമ്മദ് ഹാജി അധ്യക്ഷനായി. ഡോ. ജാബിർ ഹുദവി, അസ് ലം ഫൈസി ബംഗളൂരു, അഷ്‌റഫ് നദ്‌വി, ഉമറുൽ ഫാറൂഖ് കരിപ്പൂർ, കെ. കുഞ്ഞിമോൻ ഹാജി, നോവൽട്ടി ഇബ്രാഹിം ഹാജി, എ. ഷംസുദ്ദീൻ, റിഷാദ് നിലമ്പൂർ, ലക്കി മുഹമ്മദലി ഹാജി, ക്രസന്റ് സൈതലവി, സാജിദ് കോയിലോത്ത്, ടി.പി മുസ്തഫ ഹാജി, സൈഫുദ്ദീൻ ചെമ്മാട്, ഫൈസൽ പൊന്നാനി സംസാരിച്ചു. ചെന്നൈ ഇസ് ലാമിക് സെന്റർ വർക്കിങ് സെക്രട്ടറി ഹാഫിള് സമീർ വെട്ടം സ്വാഗതവും സെക്രട്ടറി മുനീറുദ്ദീൻ ഹാജി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago