HOME
DETAILS

ലോകോത്തരമായ ഗുരുധർമം

  
backup
September 20 2023 | 17:09 PM

world-class-gurudharma

ഡോ.അജയ് എസ് ശേഖർ

ലോകത്തിനാധാരമായ നൈതികനിയമങ്ങളെയാണ് ബുദ്ധൻ ധമ്മ എന്ന പാലിപദത്തിലൂടെ 2600 വർഷംമുമ്പ് നിർവചിച്ചത്. ബ്രാഹ്മണിസം ഏറെ ദുരുപയോഗം ചെയ്തു വർണാശ്രമധർമമാക്കി മാറ്റിയ വാക്കാണ് ഇന്ത്യയിൽ ധർമമെന്നത്. ധമ്മയെ ധർമവും കമ്മയെ കർമവുമാക്കി സംസ്കൃതീകരിക്കുന്നതിലൂടെയാണ് ഇൗ വരേണ്യ സ്വാംശീകരണവും സൂചനാമാറ്റങ്ങളും വർണാശ്രമധർമികൾ നടത്തുന്നത്.
ബുദ്ധിസത്തിലെ ധമ്മത്തെ വൈദികവേദാന്തികൾ വർണധർമമാക്കി ചുരുക്കിയെന്ന് സഹോദരനയ്യപ്പൻ പരിവർത്തനം എന്ന കവിതയിൽ വിശദീകരിക്കുന്നുണ്ട്.

അങ്ങനെ വർണാശ്രമധർമമെന്ന വൈദിക സനാതനധർമം ജനവഞ്ചനാക്രമവും നരനിന്ദാനിയമവുമാക്കി എന്ന് സഹോദരനോതുന്നു. സനാതന ധർമത്തെക്കുറിച്ച് വിമർശസംവാദങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് 1927ൽ പള്ളാത്തുരുത്തിയിൽവച്ച് ഗുരുവരുളിയ അവസാന സന്ദേശം ഏറെ പ്രസക്തമാണ്.
ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യർക്കെന്ന സാനാതന ധർമമാണ് ഗുരുപറഞ്ഞ സനാതനധർമ്മം. ഇതാണ് സാർവലൗകികവും സാർവത്രികവുമായ ഗുരുവിൻ മാനവധർമം. ഇതാണ് യഥാർഥത്തിൽ ശാശ്വതമായ സനാതന ധർമമെന്നാണ് ഗുരു വ്യക്തമാക്കിയത്.


സാഹോദര്യത്തിലും മാനവസമുദായ ഭാവനയിലും അടിയുറച്ച സമൂഹസൃഷ്ടിയെ വിഭാവനംചെയ്ത് ഗുരു ലോകത്തിന് വിദ്യാഭ്യാസ, സംഘടനാ സന്ദേശങ്ങൾ നൽകി. സംഘടനയിലേക്ക് ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരെയും സ്വാഗതം ചെയ്യണമെന്നും വ്യക്തമാക്കി. അതു നടക്കുന്നില്ലെന്ന് കണ്ടപ്പോൾ യോഗത്തിന് ജാത്യാഭിമാനം കൂടിവരുന്നതുകൊണ്ട് അതിനെ വിടുന്നതായി 1916ൽ തന്നെ ഡോക്ടർ പൽപ്പുവിന് കത്തെഴുതി (ശ്രീനാരായണ ഗുരു വൈഖരി.

സമ്പാദകൻ, ഡോ. ടി. ഭാസ്കരൻ, 2010, 264-65). 1927ലെ അന്ത്യസന്ദേശത്തിലും ജാതിമത ഭേദമില്ലാതെ എല്ലാവരെയും സംഘത്തിലേക്കു സ്വാഗതം ചെയ്യണമെന്നാണ് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠാലിഖിതംപോലെ ഗുരുവരുളിയത്.
പരമ്പരാഗതമായി സനാതനമെന്നു ബ്രാഹ്മണ പൗരോഹിത്യവും പിണിയാളുകളും വാഴ്ത്തുന്ന വൈദിക വർണാശ്രമധർമമായി ഗുരുധർമത്തെ തെറ്റിദ്ധരിപ്പിക്കാനും ദുരുപയോഗം ചെയ്യാനുമാണ് ജാതിഹിന്ദു ശക്തികൾ ശ്രമിക്കുന്നത്.

ഹിന്ദുമതമെന്ന ജാതിയുടെ മതത്തെ ഇല്ലാത്തതായി പ്രഖ്യാപിച്ചയാളാണ് ഗുരു. ധമ്മോ സനന്തനോ എന്ന പാലിയിലുള്ള ബുദ്ധവചനത്തിനെ തിരിച്ചിട്ടാണ് വൈദിക വർണാശ്രമ ചാതുർവർണ്യ പൗരോഹിത്യ ശക്തികൾ സനാതനധർമം എന്ന പ്രയോഗം നാട്ടുനടപ്പാക്കിയത്. വെടക്കാക്കി തനിക്കാക്കുക എന്ന ഹൈന്ദവസാമ്രാജ്യ തന്ത്രമാണിത്. ഗുരുവിൻ വണ്ടിപോലും തടഞ്ഞ വൈക്കം പോരാട്ട ഭൂമികയിലെഴുതിയ 1924ലെ സാഹോദര്യം എന്ന കവിതയിൽ മൂലൂർ ചോദിക്കുന്നത് ഇരുപതുലക്ഷത്തിൻ ആശാദീപമായ ഗുരുവിനെ തടയുന്ന ഹൈന്ദവസാമ്രാജ്യവും മതവുമെന്തിനെന്നാണ്.


സനാതനമാക്കപ്പെട്ട വർണാശ്രമത്തെ സംരക്ഷിക്കാനായി മനുഷ്യക്കൊലപോലും നടക്കുന്ന രാമരാജ്യത്തിലെ ശൂദ്രാദികളുടെ ഗതിയെക്കുറിച്ചും ഗുരു വിശദമാക്കി. സ്മൃതികൾ നോക്കി ഭരിക്കുന്നവരാണ് ഹിന്ദുക്കൾ എന്നും അദ്ദേഹം നിർവചിച്ചു. അതുകൊണ്ട് ബ്രിട്ടിഷുകാരാണ് അഥവാ പാശ്ചാത്യ ആധുനികതയാണ് നമ്മുടെ ഗുരുക്കന്മാരെന്നും നൈതിക വിചാരം ചെയ്തു (നാരായണഗുരു. സമ്പാദകൻ പി.കെ ബാലകൃഷ്ണൻ 2000, 164). സ്മൃതി നോക്കി ഭരിക്കുന്ന സനാതനികൾക്ക് ഭരണംകിട്ടിയാൽ ശൂദ്രർക്കും ചണ്ടാളർക്കും നീതികിട്ടുമോ എന്നും ഗുരുചോദിച്ചു.


ആധുനികതയെ സ്വന്തം ഗുരുവായിക്കണ്ടു നാരായണ ഗുരു. സായിപ്പിൻ ഭരണംകൊണ്ട് വളരെ നേട്ടങ്ങളുണ്ട് എന്ന ഗുരുവരുൾ ആധുനികതയുടെ ഭാഷയായ ആംഗലത്തിനെതിരായ ദേശീയ വിദ്യാഭ്യാസനയത്തിൻ അധീശ പശ്ചാത്തലത്തിൽ നിർണായകവും കർണാടക ചെയ്തപോലെ ദേശീയവിദ്യാഭ്യാസ നയം റദ്ദാക്കി കേരളത്തിൻ പുതുനയത്തിലേക്കു കടക്കാനുള്ള വഴിയുമാണ്.

വൈദിക വർണാശ്രമത്തെ വിമർശിച്ചു നിരാകരിക്കുന്ന ഗുരുവരുളുകളും സഹോദര, മൂലൂർ, കറുപ്പൻ, ആശാൻ കവിതകളും സി.വി കുഞ്ഞുരാമൻ, സി. കേശവൻ ഗദ്യവും ആത്മകഥനങ്ങളും ജീവചരിത്രാഖ്യാനങ്ങളും വിദ്യാഭ്യാസ മേഖലയിലാകെ എല്ലാ തലത്തിലും വിഷയങ്ങളിലും പൊതുവായി ഉപയോഗിക്കപ്പെടണം. കേരളത്തിൻ അടിസ്ഥാന അശോകൻ ബൗദ്ധസംസ്കാരവും പള്ളിക്കൂടത്തിലേക്കും കലാശാലയിലേക്കും കടക്കണം. സി.വിയും സഹോദരനുമായി ഗുരു നടത്തിയ സംവാദങ്ങളും മാനവധർമത്തിൻ വിശദീകരണങ്ങളും അടിസ്ഥാന പാഠ്യപദ്ധതികളിലെല്ലാം വരണം. വ്യാജ ഹൈന്ദവ ചരിതങ്ങളും പുരാണ പട്ടത്താനങ്ങളും അവസാനിപ്പിക്കണം.


മനുഷ്യരെ തൊട്ടാലശുദ്ധിയാണെന്നു കരുതുന്നവരെ ഒന്നും സ്വസ്ഥമായി ചെയ്യാൻ അനുവദിക്കരുതെന്നും പ്രവേശനവും സഞ്ചാരവും വിലക്കി വേലികെട്ടിയാൽ അതിനെ മറികടക്കണമെന്നും വേണമെങ്കിൽ പ്രവേശന പ്രാതിനിധ്യ അവകാശം സ്ഥാപിക്കാനായി മരിക്കാനും മടിക്കരുതെന്നും ഗുരുവരുളിയത് 1924ലെ വൈക്കം പോരാട്ടസന്ദർഭത്തിലാണ്. ഇതു വൈക്കത്തുമാത്രം ചെയ്താൽപ്പോരെന്നും എല്ലായിടത്തും കയറണമെന്നും എന്നും എല്ലാവരും കയറണമെന്നും ഗുരു പറയുന്നു (ഗുരുവൈഖരി 271).


തീണ്ടലിനിരയായ ഗുരുവിനെ ഗാന്ധി തീയന്മാരുടെ ആത്മീയ നേതാവാക്കി. തീയന്മാരുടെ ആത്മീയനേതാവ് കലാപത്തിനാഹ്വാനം ചെയ്യുന്നു എന്നമട്ടിൽ 1924 ജൂണിൽ ഗാന്ധി യങ് ഇന്ത്യയിൽ ഇതിനെതിരേ എഴുതിയപ്പോൾ അത് കലാപഹിംസാഹ്വാനമല്ലെന്നും സഞ്ചാരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുളള പ്രസ്താവമാണെന്നും ഗുരു വിശദീകരിച്ചു.

സത്യഗ്രഹികളുടെ കണ്ണിൽ ഇണ്ടംതുരുത്തിയുടെ കാവലാളുകൾ ചുണ്ണാമ്പെഴുതുന്നു എന്നറിഞ്ഞപ്പോൾ വെടിവയ്ക്കും പറന്നുപോകരുത് എന്നാണുഗുരു മൊഴിഞ്ഞത് (ഗുരുവൈഖരി 267). നമുക്കൊരു വടി വേണം എന്നദ്ദേഹം പറഞ്ഞ മുഹൂർത്തമാണത്. തന്നെ തല്ലാൻ വരുന്നവർ വടിതേടി അലയരുതല്ലോ.


1925ൽ ഗാന്ധി വർക്കല വന്നു കണ്ടപ്പോഴും ഗുരു ആവർത്തിച്ചത് സഞ്ചാരസ്വാതന്ത്ര്യ-മിശ്രഭോജന സമരങ്ങളിൽ തികഞ്ഞ അഹിംസാമാർഗം പലപ്പോഴും അപ്രായോഗികമാകാമെന്നാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ജനായത്ത പ്രാതിനിധ്യവ്യവസ്ഥയേയും കേരള മണ്ണിൽ സ്ഥാപിക്കുകയായിരുന്നു 1924-25 കാലത്തെ വൈക്കം പോരാട്ട ഭൂമികയിൽ ഗുരു. 1930കളിലെ വട്ടമേശ സമ്മേളനത്തിനായി അംബേദ്കർ രൂപീകരിച്ച കരടുഭരണഘടനയിലാണ് എല്ലാ സമുദായങ്ങളുടെയും മതിയായ പര്യാപ്ത പ്രാതിനിധ്യത്തെക്കുറിച്ചുള്ള വാദം വരുന്നത്

. സാമുദായിക പ്രാതിനിധ്യമെന്ന സാമൂഹികജനായത്തമാണ് തൻ്റെ രാഷ്ട്രീയസുവിശേഷം എന്നു ഗുരുശിഷ്യനായ സഹോദരനും പ്രഖ്യാപിച്ചു ഈ കാലത്ത്. അംബേദ്കറുടെ അനുയായികളായ ഗായിക്കുവാദും സംഘവും സന്ദർശിച്ചപ്പോഴും ജാതിയെ നശിപ്പിക്കാനായി സഹോദരൻ പറഞ്ഞത് ഹിന്ദുമതത്തെ അഴിക്കുക എന്നായിരുന്നു. സനാതനികളുടെ വർണാശ്രമ വാഴ്ചയിൽ ശൂദ്രർക്കും ചണ്ടാളർക്കും നീതികിട്ടില്ല എന്ന ഗുരുവരുളാണിവിടെയും മുഴങ്ങുന്നത്.
ജാതിലക്ഷണം, ജാതിനിർണയം എന്നീ രചനകളിലൂടെ ഹിന്ദുമതത്തിന് ആധാരമായ ജാതിയെ പരിപൂർണമായി നിരാകരിച്ചു തള്ളുകയാണ് ഗുരു.

ജാതിയെ വിധിക്കുകയും സ്ഥാപിക്കുകയും ജാതിയാൽ നിൽക്കുകയും ചെയ്യുന്ന ജാതിതന്നെയാണ് ഹിന്ദുമതമെന്ന് സഹോദരൻ വിശദീകരിച്ചു. ജാതിയെ സനാതനാമാക്കുന്ന സ്മൃതിശ്രുതിപുരാണ പാഠങ്ങളുടെ ഹിന്ദുമതം സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയായതിനാൽ ഡൈനമൈറ്റ് വച്ചു തകർക്കണമെന്നാണ് ഭരണഘടനാ ശിൽപി ഡോ. അംബേദ്കർ ഇന്ത്യയുടെയും ലോകത്തിൻ്റെയും ഭാവിയേക്കരുതി പറഞ്ഞത്.

സാനതന ധർമമെന്ന് മേനിപറയുന്ന വർണാശ്രമധർമം ഒരു മഹാമാരിയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞ ആദ്യ വ്യക്തിയല്ല ഉദയാനിധി സ്റ്റാലിൻ. ജനായത്തവും പ്രാതിനിധ്യവും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മാനിക്കുന്നവരെല്ലാം ഇതേ അഭിപ്രായക്കാരാണ്.


ഗുരുവിനെയും ഇതര നവോത്ഥാന നേതാക്കളായ അയ്യൻകളിയേയും നിരന്തരം ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുകയാണിന്ന് മലയാളി കുലീനത. സാമൂഹ്യമാധ്യമങ്ങളിലും സൈബറിടങ്ങളിലും നിരന്തരമായി അയ്യനെയും മറ്റും പ്രതിനിധാനഹിംസ നടത്തുന്നു. അവരുടെ പേരുവിവരങ്ങൾ പൊലിസിനു കൈമാറിയിട്ടും അവർ നിർബാധം മേയുകയാണ്. കാരണം അവരെല്ലാം വിശ്വാസിലഹളകൾ നടത്തി അമിതാധികാര കുത്തക കൈയാളുന്ന കേരളത്തെ ദേവസ്വം ബോർഡാക്കുന്ന കുലീനകുത്തക ഒളിഗാർക്കിയുടെ ആളുകളാണ്.


ഗുരുവിനു മാതൃകയും പ്രചോദനവുമായി, കേരള നവോത്ഥാനത്തെ ചേർത്തല നങ്ങേലിക്കും വൈക്കം ദളവാക്കുളം രക്തസാക്ഷികൾക്കും ശേഷം പത്തൊമ്പതാം നൂറ്റാണ്ടിൽ നയിച്ച, ആറാട്ടുപുഴയെ കുറിച്ചുളള ജനപ്രിയ സിനിമ ചവറാണെന്നും അതിന് അംഗീകാരം പാടില്ലെന്നും മൊഴിഞ്ഞ കുലീന പുരുഷനാണ് കേരള ചലച്ചിത്ര അക്കാദമിയെ കൈയാളുന്നത്.

2022ലെ കേരള രാജ്യാന്തര മേളയിൽ തൻ്റെ ഇത്തരം വിഡ്ഢിത്തങ്ങളെ കൂവിയ പ്രതിനിധികളെ തൻവയനാടൻ വീട്ടിലെ പോറ്റുപട്ടികളുമായി താരതമ്യം ചെയ്ത കുലീന കുത്തകക്കാരാണ് ഇത്തരക്കാർ. അമിത പ്രാതിനിധ്യക്കാരുടെ കുലീന കുത്തകഭരണം അവസാനിപ്പിച്ച് സാമൂഹികപ്രാതിനിധ്യവും ജനായത്തവും നീതിയും കേരളത്തിലുറപ്പാക്കാൻ സങ്കടങ്ങളെ അവസാനിപ്പിച്ച് വാഴണം സുഖമെന്ന ഗുരുചിന്ത വെളിച്ചമാകട്ടെ. സത്യവും നീതിയും പ്രകാശിക്കട്ടെ.

(കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററുമാണ്
ലേഖകൻ)

Content Highlights:World Class Gurudharma




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  21 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  22 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  22 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago