ഖാര്‍ഗെയും തരൂരും അവസാനഘട്ട പ്രചാരണത്തിൽ
ന്യൂഡല്‍ഹി • കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ സ്ഥാനാര്‍ഥികള്‍ അവസാന ഘട്ട പ്രചാരണത്തിലേക്ക് കടന്നു.
അപ്രഖ്യാപിത ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തരൂര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടിക്കകത്തെ പരിഷ്‌കരണ വിഭാഗമായ – ജി23യെ കൂടെനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണമേറിയത് തരൂരിന് ആത്മവിശ്വാസമുണ്ടാക്കുന്നു.
പരസ്യമായി തരൂരിനെ പിന്തുണയ്ക്കുന്നവര്‍ കുറവാണെങ്കിലും രഹസ്യ വോട്ടിങിലെ അടിയൊഴുക്ക് കണ്ടറിയണം. ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ ഖാര്‍ഗെ മികച്ച മാര്‍ജിനില്‍ വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. തോറ്റാലും തരൂര്‍ പിടിക്കുന്ന വോട്ടുകളുടെ എണ്ണത്തിന് വളരെ പ്രാധാന്യമുണ്ട്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് ഫലം പ്രഖ്യാപിക്കും.
നിലവിലെ സംഘടനാപ്രവര്‍ത്തന രീതികളില്‍ നിന്നുള്ള പരിഷ്‌കരണമാണ് തരൂര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. സംഘപരിവാറിൻ്റെ വെല്ലുവിളികള്‍ക്ക് ശക്തമായ ബദല്‍ ആശയപ്രചാരണം വേണമെന്ന് തരൂര്‍ വാദിക്കുന്നു.
രാഷ്ട്രാന്തരീയ വ്യക്തിപ്രഭാവവും കാഴ്ചപ്പാടുകളുമാണ് തരൂരിന്റെ മുതല്‍ക്കൂട്ട്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍ഥന.
ഇതിന് എത്രത്തോളം സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് പ്രവചിക്കുക അസാധ്യം. യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നേതൃത്വത്തിനുണ്ടായ കാലവിളംബം തരൂരിന് അനുകൂല ഘടകമാണ്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവായിരുന്ന ഖാര്‍ഗെയ്ക്ക് പരിചയ സമ്പത്താണ് ഏറ്റവും വലിയ മുതല്‍ക്കൂട്ട്.
ഏഴ് തവണ കർണാടക കാബിനറ്റ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2020 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. 80കാരനായ ഖാര്‍ഗെയുടെ പ്രായക്കൂടുതലാണ് പരിമിതിയായി എതിര്‍ക്യാംപ് ഉയര്‍ത്തുന്നത്. 22 വര്‍ഷം മുമ്പ് സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."