പിതാവിനു പിന്നാലെ മകനും പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസാകുന്ന അപൂര്‍വത ; നീതിപീഠത്തിന്റെ ഉന്നതിയിലേക്ക് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി • ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നിയമിതനാകുന്നതോടെ സുപ്രിംകോടതിയിൽ ചരിത്രം പിറക്കും. പിതാവിനു പിന്നാലെ മകനും ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന അപൂര്‍വതയാകും അത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി ചന്ദ്രചൂഡ് 1978 മുതല്‍ 1985വരെ ഏഴ് വര്‍ഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്നതും അദ്ദേഹമാണ്. കിസ്സ കുര്‍സി കാ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് ഗാന്ധിക്ക് അദ്ദേഹം ജയിൽ ശിക്ഷ വിധിച്ചിരുന്നു.
തന്റെ പിതാവിന്റെ രണ്ട് ഉത്തരവുകള്‍ മറികടന്ന് രണ്ട് കേസുകളില്‍ നിയമവ്യാഖ്യാനം നടത്തിയെന്ന അപൂര്‍വതയുണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്. പരസ്ത്രീ-പുരുഷ ബന്ധം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിധികളിലായിരുന്നു ഇത്.
2016 മെയ് 13നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രിംകോടതി ന്യായാധിപനാകുന്നത്. അതിന് മുമ്പ് 2013 ഒക്ടോബര്‍ 31 വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാര്‍ച്ച് മുതല്‍ 2013 ഒക്ടോബര്‍ വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്നു.
1998-2000 കാലഘട്ടത്തില്‍ ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ടിച്ചു. സമീപകാലങ്ങളിലൊന്നും രണ്ടു വര്‍ഷം പദവിയില്‍ തുടരാന്‍ കാലാവധി ലഭിച്ച ചീഫ് ജസ്റ്റിസുമാര്‍ സുപ്രിംകോടതിയിൽ നിയമിതരായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."