HOME
DETAILS

ആയിരത്തിലേറെ കായികാധ്യാപകർ ട്രാക്കിനു പുറത്ത്, സ്‌കൂൾ കായികമേള നടത്തിപ്പിന് തിരിച്ചടി 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്ന നിലയിലാണ് പുതിയ തസ്തിക നിർണയം

  
backup
October 12 2022 | 02:10 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be


സ്വന്തം ലേഖകൻ
കൊണ്ടോട്ടി •തസ്തിക നിർണയത്തിൽ ആയിരത്തിലധികം കായികാധ്യാപകരുടെ തൊഴിൽ നഷ്ടപ്പെട്ടതു മൂലം സ്‌കൂൾ കായിക മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകുന്നു.
രണ്ട് മാസം മുമ്പാണ് തസ്തിക നിർണയത്തെ തുടർന്ന് ആയിരത്തിലേറെ കായിക അധ്യാപകർക്ക് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടവരെ സംരക്ഷിക്കാൻ ഉത്തരവിറക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്കും അസ്ഥാനത്തായതോടെയാണ് മേള നടത്തിപ്പ് നാഥനില്ലാ കളരിയാകുന്നത്.
500 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിയിലാണ് പുതിയ തസ്തിക നിർണയം. 499 കുട്ടികളുള്ള സ്‌കൂളായാലും കായിക അധ്യാപകന്റെ ജോലി ഇതോടെ ഇല്ലാതായി. 2015 നു മുമ്പ് ജോലിയിൽ കയറിയവരേ മറ്റു സ്‌കൂളുകളിലേക്കും, ബി.ആർ.സികളിലേക്കും മാറ്റിയെങ്കിലും ആയിരത്തിലേറെ കായിക അധ്യാപകരാണ് രണ്ട് മാസമായി ജോലിയില്ലാതെ കഴിയുന്നത്. നേരത്തെ 300കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലായിരുന്നു.
രണ്ട് വർഷത്തിന് ശേഷമാണ് സ്‌കൂളുകളിൽ കായികമേളകൾ ആരംഭിക്കുന്നത്. എന്നാൽ മതിയായ കായികാധ്യാപകരില്ലാത്തതിനാൽ വിദ്യാർഥികളുടെ പരിശീലനവും, മത്സരത്തിനുള്ള അവസരവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
മിക്ക സ്‌കൂളുകളിലും ഇത് മേളകളുടെ നടത്തിപ്പിനേയും ബാധിച്ചിട്ടുണ്ട്. കായികാധ്യാപക സംരക്ഷണം പ്രത്യേക പരിഗണനാ വിഷയമായി കണക്കാക്കി 2022 വരേ സർവിസിലുണ്ടായിരുന്നവർക്ക് പുനർ നിയമനം നൽകണമെന്ന ആവശ്യമാണ് ജോലി നഷ്ടമായവർ ഉന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  9 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  9 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  9 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  9 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  9 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  9 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  9 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  9 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  9 days ago