HOME
DETAILS

പ്രവാസികള്‍ക്കുള്ള കുടുംബവിദ്യാഭ്യാസ സ്റ്റേഷന്‍ 360 റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു

  
backup
October 12 2022 | 16:10 PM

uae-radio-production-entertainments-online-digital-radio32161

ദുബൈ: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രവാസികള്‍ക്കും വിജ്ഞാനവും വിനോദവും പകരാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ റേഡിയോ സ്റ്റേഷന്‍ 360 റേഡിയോക്ക് തുടക്കമായി (ഒക്ടോബര്‍ 12). അജ്മാനിലെ 360 റേഡിയോ നിലയത്തില്‍ നടന്ന ചടങ്ങില്‍ അറബ് ടെലിവിഷന്റേഡിയോ രംഗത്തെ കുലപതി അബു റാഷിദാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

' നല്ല ആശയവുമായാണ് 360 റേഡിയോയുടെ തുടക്കം. കാരണം അത് വിദ്യാര്‍ത്ഥികളെയും കുടുംബത്തെയും വിദ്യാഭ്യാസത്തെയും ഒരുപോലെ ലക്ഷ്യമിടുന്നു എന്നതാണ്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് വിഭാവനം ചെയ്തതുപോലെ, യു എ ഇ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരം പിന്തുടരുന്ന രാജ്യമാണ്. അതിനാല്‍ വിവിധ ഭാഷകളും സംസ്‌കാരവുമുള്‍ക്കൊള്ളുന്ന പരിപാടികളുമായി മുന്നോട്ട് പോകാന്‍ 360 റേഡിയോക്ക് കഴിയട്ടെ എന്ന് അബു റാഷിദ് ഉദ്ഘാടന വേളയില്‍ ആശംസിച്ചു . 360 റേഡിയോ സംവിധാനിച്ച പുതിയ സാങ്കേതികവിദ്യയെ അദ്ദേഹം പ്രശംസിച്ചു.

പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി, വിനോദവും വിദ്യാഭ്യാസവും ഒരുപോലെ സമ്മേളിക്കുന്ന പരിപാടികളിലൂടെ ആളുകള്‍ പരസ്പരം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പരിപാടികളാണ് 360 റേഡിയോയുടെ സവിശേഷത. സാധാരണ റേഡിയോകളില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളില്‍ ഒരേപോലെ സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ ഭാഷകളിലുള്ള പരിപാടികളും വിവിധ സന്ദര്‍ഭങ്ങളില്‍ പ്രക്ഷേപണം ചെയ്യും.

 

 

 

പോറ്റുന്ന നാടിനെ കൂടുതല്‍ അറിയാനും അതെ സമയം പിറന്ന നാടിന്റെ ഭാഷയെയും സംസ്‌കാരത്തെയും ഓര്‍ക്കുവാനും ഉള്ള വേദിയൊരുക്കുകയും ആണ് ഈ പുതിയ റേഡിയോയുടെ ദൗത്യം എന്ന് ഞങ്ങള്‍ വിചാരിക്കുന്നു' അജ്മാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും റേഡിയോ 360 ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു. ഔപചാരിക ഉദ്ഘടനത്തിനു ശേഷം അബു റാഷിദിനൊപ്പം ആധുനിക രീതിയില്‍ സജ്ജീകരിച്ച സ്റ്റുഡിയോയും പരിസരവും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ യിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവിചക്ഷണരുടെയും പ്രഭാഷണങ്ങള്‍ക്കും ശില്പശാലകള്‍ക്കും സംഭാഷണങ്ങള്‍ക്കും 360 റേഡിയോ വേദിയാകും. കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരുന്നു കേള്‍ക്കാനുള്ള പരിപാടികള്‍ക്ക് പുറമെ ഇമാറാത്തി സംസ്‌കാരത്തെയും ചരിത്രത്തെയും പ്രവാസത്തിന്റെ ആദ്യകാലത്തെ കഥകളെയും ജീവിതങ്ങളെയും റേഡിയോ പരിചയപ്പെടുത്തും. കലാസാംസ്‌കാരികകച്ചവട കാരുണ്യമേഖലകളില്‍ നിന്നുള്ള പ്രവാസികളുമായുള്ള മുഖാമുഖങ്ങളും പരിപാടി പട്ടികയില്‍ ഉണ്ട്. ഇതിനു പുറമെ ഗാനങ്ങളും വിനോദപരിപാടികളും വാര്‍ത്തകളും ഈ ഓണ്‍ലൈന്‍ റേഡിയോയില്‍ സംപ്രേക്ഷണം ചെയ്യും.

'കോവിഡിന് ശേഷം സാങ്കേതികവിദ്യ പഠനത്തിന് ഉപയോഗിക്കാവുന്ന പുതിയ രീതികള്‍ നാം കണ്ടു കഴിഞ്ഞു. അതുപയോഗപ്പെടുത്തേണ്ടതുണ്ട് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. എല്ലാ കേള്‍വിക്കാരിലും പഠനമാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും എല്ലാ വിദ്യാര്‍ത്ഥികളിലും വിനോദമാഗ്രഹിക്കുന്ന കേള്‍വിക്കാരും ഉണ്ട് എന്ന് പറയാറുണ്ട്. ഈ ഒരു വശത്തെ സംബോധന ചെയ്യാനാണ് പുതിയ സ്റ്റേഷന്‍ ശ്രമിക്കുന്നത്' 360 റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ബിഞ്ചു കൊച്ചുണ്ണി കൂട്ടിച്ചേര്‍ക്കുന്നു.

ഓണ്‍ലൈന്‍ റേഡിയോ രംഗത്ത് ഗള്‍ഫില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ കാല്‍വയ്പ്പാണ് 360 റേഡിയോ. സ്ഥലത്തിന്റെയോ ഫ്രീക്വന്‍സി പരിമിധികളൊന്നുമില്ലാതെ, മൊബൈല്‍ ഫോണുകളിലൂടെയും മറ്റും കേള്‍വിക്കാരന്റെ സൗകര്യത്തിനനുസരിച്ച് കേള്‍ക്കാനും റെക്കോര്‍ഡ് ചെയ്യാനും ഡിജിറ്റല്‍ ലോകത്തെ പുത്തന്‍ ട്രന്‍ഡുകളും സൗകര്യങ്ങളും 360 റേഡിയോയിലൂടെ അനുഭവിക്കാനാകും .

360 റേഡിയോ ഇംഗ്ലീഷിലുള്ള വിദ്യാഭ്യാസപരിപാടികള്‍ പോഡ്കാസ്റ്റുകളായി സ്റ്റേഷന്‍ വെബ്‌സൈറ്റിലൂടെയും പ്രവാസികള്‍ക്കായുള്ള വാര്‍ത്തകള്‍, യുവാക്കളുടെ പരിപാടികള്‍ എന്നിവ സാമൂഹ്യമാധ്യമങ്ങളിലൂടെയും ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശ്രോതാക്കള്‍ക്കും വീട്ടമ്മമാര്‍ക്കുമായി ഒട്ടേറെ മത്സരങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ംംം.360.ൃമറശീ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.360ൃമറശീൗമല എന്ന ആപ് വഴി മൊബൈല്‍ ഫോണുകളിലൂടെയും ഇതിന്റെ ഭാഗമാവാം. വിജ്ഞാനം വര്‍ധിപ്പിക്കുന്നതോടൊപ്പം വിലയേറിയ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള ധാരാളം മത്സരങ്ങളും പരിപാടികളും മൊബൈല്‍ ആപ്പില്‍ വരും ആഴ്ചകളിലുണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago