ആശങ്കയേറ്റി രാജ്യത്ത് വീണ്ടും പണപ്പെരുപ്പം ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം (റീട്ടെയില്‍ പണപ്പെരുപ്പം) 7.41 ശതമാനമായി ഉയര്‍ന്നു. ഡോളറുമായുള്ള മത്സരത്തില്‍ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡിലേക്ക് ഇടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാനുള്ള കാരണം.
അഞ്ചുമാസത്തിനിടെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍.എസ്.ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ പണപ്പെരുപ്പം ഏഴുശതമാനത്തില്‍ നില്‍ക്കുമെന്നുമായിരുന്നു റോയിട്ടേഴ്സ് പ്രവചനം. പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തും.
അടുത്ത അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. ഈ വര്‍ഷം നാലുതവണയായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 190 ബേസിസ് പോയിന്റ് വര്‍ധനയാണ് ഇതുവരെ ഉണ്ടായത്.
പച്ചക്കറി മുതല്‍ വൈദ്യുതി വരെയുള്ളതിന്റെ വില ഉയര്‍ന്നിരുന്നു. ഇത് പണപ്പെരുപ്പം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറി. പണപ്പെരുപ്പം ഉയര്‍ന്നതോടെ ഡിസംബറിലും ആര്.ബി.ഐ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."