പരമ്പരാഗത സഊദി വസ്ത്രങ്ങളണിഞ്ഞ്,കയ്യില്‍ വാളേന്തി,നൃത്ത ചുവടുകളോടെ സൂപ്പര്‍ താരം
റിയാദ്: ദേശീയ ദിനം വർണാഭമായി ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സഊദി അറേബ്യ. രാജ്യമാകെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിനിടെ എറ്റവും ശ്രദ്ധേയമാകുന്നത് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന ഒരു വീഡിയോയാണ്.
സഊദിയുടെ ദേശീയ ദിനം അല്‍ നാസര്‍ ക്ലബ്ബ് ആഘോഷിക്കുന്ന വീഡിയോയിൽ ക്രിസ്റ്റ്യാനോ പരമ്പരാഗതമായ സഊദി വസ്ത്രം ധരിച്ച് കയ്യില്‍ വാളേന്തിയുമാണ് പ്രത്യക്ഷപ്പെടുന്നത്.ഈ വീഡിയോയിൽ സംഗീതത്തിനൊപ്പം ചുവടുവെച്ച് ആരാധകരെ ഹരം കൊള്ളിക്കുന്നുണ്ട് ക്രിസ്റ്റ്യാനോ . കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിലും ക്രിസ്റ്റിയാനോ പങ്കെടുത്തിരുന്നു. ക്രിസ്റ്റ്യാനോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായികൊണ്ടിരികുക്കയാണ്.
content highlights: cristiano ronaldo celebrates saudi national day in traditional attire
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."