HOME
DETAILS

എച്ച്ടിഎല്‍എഫ് കോണ്‍ക്‌ളേവിന് തുടക്കമായി; 23ന് സമാപിക്കും

  
backup
September 22, 2023 | 6:05 PM

htlf-annual-conclave-held-at-dubai

ദുബായ്: ഹോസ്പിറ്റാലിറ്റി ടെക് ലീഡേഴ്‌സ് ഫോറം (എച്ച്ടിഎല്‍എഫ്) വാര്‍ഷിക കോണ്‍ക്‌ളേവിന് ദുബായ് ഓക്‌സ് ഇബിന്‍ ബത്തൂത്ത ഗേറ്റ് ഹോട്ടലില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം 5ന് തുടക്കം കുറിച്ച കോണ്‍ക്‌ളേവ് രാത്രി 11 മണി വരെ തുടര്‍ന്നു. 23ന് രാവിലെ 9നാരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. സാങ്കേതിക വിദ്യയുടെയും നെറ്റ്‌വര്‍ക്കിംഗിന്റെയും സെഷനുകള്‍ക്കൊപ്പം, വിവിധ പരിപാടികളും കോണ്‍ക്‌ളേവില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എച്ച്ടിഎല്‍എഫിലെ 114 അംഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തുന്ന വാര്‍ഷിക കോണ്‍ക്‌ളേവില്‍ നിലവിലെ ബിസിനസ് മെച്ചപ്പെടുത്താനുതകുന്ന ചര്‍ച്ചകളും മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനുകളുമുണ്ടാകും. എച്ച്ടിഎല്‍എഫ് പങ്കാളികളുടെ ഇന്നൊവേഷനുകള്‍ പ്രദര്‍ശിപ്പിക്കാനും സമീപ ഭാവിയില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ സാധിക്കുമെന്ന കൃത്യമായ ധാരണകള്‍ അംഗങ്ങള്‍ക്ക് നല്‍കാനും കോണ്‍ക്‌ളേവ് ലക്ഷ്യമിടുന്നു.
ഹോസ്പിറ്റാലിറ്റി മേഖലയിലെ ഐടി മേധാവികളെ ശാക്തീകരിക്കാനും ഐടി പ്രവര്‍ത്തനങ്ങളില്‍ ഐക്യം വളര്‍ത്താനുമായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്ടിഎല്‍എഫ്. അധികം വൈകാതെ സൗദി അറേബ്യയിലും ഖത്തറിലും വിപുലീകരണ പദ്ധതിയും എച്ച്ടിഎല്‍എഫ് ഉദ്ദേശിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ഹോസ്പിറ്റാലിറ്റി ടെക് സമൂഹത്തില്‍ സുരക്ഷിതവും വിശ്വസനീയവുമായ അന്തരീക്ഷം പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ സഹകരണത്തിലൂടെ ഡാറ്റാ സ്വകാര്യത സംരക്ഷിക്കാനും ശക്തമായ ഐടി നയങ്ങള്‍ നടപ്പാക്കാനും സേവന നിലവാരം ഉയര്‍ത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് എച്ച്ടിഎല്‍എഫ് പ്രസിഡന്റ് ബൈജു ഫിലിപ്പ് പറഞ്ഞു.
സമഗ്രമായ പ്രോഗ്രാം ജോലി, സിവി ബാങ്കുകള്‍, ഉല്‍പന്ന ബോധവത്കരണ പരിപാടികള്‍, സാങ്കേതിക പിന്തുണ, എസ്ഒപികള്‍, സാങ്കേതിക-പ്രീഓപണിംഗ് കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളടക്കം നിരവധി അവസരങ്ങളും വിഭവങ്ങളും കൂട്ടായ്മ വാഗ്ദാനം ചെയ്യുന്നു.
ഓണററി രക്ഷാധികാരി സ്‌റ്റേസി സാമുവല്‍, പബ്‌ളിക് റിലേഷന്‍ ഓഫീസര്‍ മുഹമ്മദ് നൗഫല്‍, ഇവന്റ്‌സ് മാനേജര്‍ സബിന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി ലിന്റോ തോമസ്, ട്രഷറര്‍ സുനില്‍ പൂണോളി, ഇവന്റ്‌സ് കോഓര്‍ഡിനേറ്റര്‍ മുബീര്‍ മീത്തല്‍ എന്നിവരും  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  6 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  6 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  6 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  6 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  6 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  6 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  6 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  6 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  6 days ago