HOME
DETAILS

നരബലി കേരളത്തിന് അപമാനം: സമസ്ത

  
backup
October 12 2022 | 19:10 PM

%e0%b4%a8%e0%b4%b0%e0%b4%ac%e0%b4%b2%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82

കോഴിക്കോട് • പത്തനംതിട്ട ഇലന്തൂരിൽ ഐശ്വര്യ ലബ്ധിക്കെന്ന പേരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കൊലപാതകങ്ങളും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും വിപണനവും അനുദിനം വർധിച്ചുവരുന്നത് അത്യന്തം ആപൽക്കരമാണ്. ഇവക്കെതിരേ കർശന നടപടി കൈക്കൊള്ളാൻ ഭരണകൂടങ്ങൾ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഒക്ടോബർ രണ്ട് മുതൽ സംസ്ഥാന സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ കാംപയിനുമായി സഹകരിക്കാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പോഷക സംഘടനകളും നടത്തുന്ന ബോധവൽക്കരണ പരിപാടികൾ വിജയിപ്പിക്കാനും യോഗം അഭ്യർഥിച്ചു. സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.


ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർക്കുവേണ്ടി പ്രാർഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്‌ലിയാർ, യു.എം അബ്ദുറഹിമാൻ മുസ്‌ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, എം.വി ഇസ്മായിൽ മുസ്‌ലിയാർ, എം.എം അബ്ദുല്ല ഫൈസി എടപ്പലം, ഐ.ബി ഉസ്മാൻ ഫൈസി, സി. ഹസ്സൻ ഫൈസി, എം.പി അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ബംബ്രാണ, മാഹിൻ മുസ്‌ലിയാർ തൊട്ടി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago