HOME
DETAILS

യു.എ.ഇയിൽ ജോലി പോയാലും ശമ്പളം കിട്ടും, 3 മാസം

  
backup
October 12, 2022 | 7:42 PM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ae%e0%b5%8d


അഷറഫ് ചേരാപുരം


ദുബൈ • ജോലി നഷ്ടപ്പെട്ടാലും യു.എ.ഇയില്‍ ശമ്പളം ലഭിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക് മൂന്നു മാസം ശമ്പളം തുടർന്നു ലഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്ത് നിലവില്‍ വരുന്നതോടെയാണിത്. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഈ സാമൂഹിക സുരക്ഷാപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള ഇന്‍ഷുറന്‍സ് കമ്പനികളാണ് തൊഴിൽ നഷ്ട ഇന്‍ഷുറന്‍സ് നടപ്പാക്കുക.
പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതി. ഇയില്‍ അംഗമായാല്‍ ശമ്പളത്തിന്റെ 60 ശതമാനമാണ് ജോലി നഷ്ടമായാലും ലഭിക്കുക. പരമാവധി മൂന്ന് മാസത്തേക്കോ അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുന്നതു വരെയോ പരിരക്ഷ കിട്ടും.


പരമാവധി 20,000 ദിര്‍ഹമാണ് ഒരു മാസം ലഭിക്കുക. ഇതിന്റെ ഗുണഭോക്താക്കള്‍ നിശ്ചിത തുക നല്‍കി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണം. ജോലിയില്‍ തുടര്‍ച്ചയായ 12 മാസമെങ്കിലും പൂര്‍ത്തിയായവര്‍ക്കാണ് പരിരക്ഷ. പദ്ധതിയില്‍ ചേരുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാം. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടവര്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവക്കും പരിരക്ഷയില്ല.സ്വന്തം ബിസിനസ് നടത്തുന്നവര്‍ക്കും നിക്ഷേപകര്‍ക്കും പദ്ധതിയില്‍ ചേരാനാവില്ല. പദ്ധതി പുതുവര്‍ഷത്തില്‍ നിലവില്‍ വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  2 months ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 months ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  2 months ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 months ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  2 months ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  2 months ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  2 months ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  2 months ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  2 months ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  2 months ago