HOME
DETAILS
MAL
പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
backup
September 23 2023 | 13:09 PM
കോഴിക്കോട്: നിപാ ഭീതിയെത്തുടര്‍ന്ന് കോഴിക്കോട്ടെ പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളില്‍മാറ്റം. കോഴിക്കോട്ടെ നിപാ കണ്ടെയ്ന്‍മെന്റ് സോണിലെ കേന്ദ്രങ്ങളിലാണ് മാറ്റം വരുത്തുക.
26ന് രാവിലെ 7.15 മുതല്‍ നടത്തുന്ന ഒഎംആര്‍ പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങളായ ബേപ്പൂര്‍ ജിഎച്ച്എസ്എസ് സെന്റര്‍ 1, ബേപ്പൂര്‍ ജിഎച്ച്എസ്എസ് സെന്റര്‍ 2 എന്നിവ കണ്ടെയ്ന്‍മെന്റ് സോണില്‍ ആയതിനാല്‍ ഈ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി. സെന്റര്‍ ഒന്നിലെ ഉദ്യോഗാര്‍ഥികള്‍ (റജിസ്റ്റര്‍ നമ്പര്‍ 1132790-1133009) കുറ്റിച്ചിറ്റ ഗവ. വിഎച്ച്എസ്എസ് പ്ലസ്ടു വിഭാഗത്തില്‍ പരീക്ഷ എഴുതണം. സെന്റര്‍ രണ്ടിലെ ഉദ്യോഗാര്‍ഥികള്‍ (റജിസ്റ്റര്‍ നമ്പര്‍ 1133010-1133229) കുണ്ടുങ്ങലിലുള്ള കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്എഎസ്സിലും പരീക്ഷ എഴുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."