HOME
DETAILS

ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി ചൈനയും ആസ്‌ത്രേലിയയും

  
backup
August 01 2021 | 07:08 AM

world-china-australia-ramp-up-covid-curbs-as-delta-variant-spreads111

ബെയ്ജിങ്: ചൈനയിലും ആസ്‌ത്രേലിയയിലും കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. 2019ന് ശേഷമുള്ള രണ്ടാമത്തെ വലിയ വ്യാപനമാണിതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

ജൂലൈയില്‍ 328 കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി മുതല്‍ ജൂലൈ വരെ ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധയേക്കാള്‍ കൂടുതലാണിത്. ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നും അതുകൊണ്ടുതന്നെ കൊവിഡ് വ്യാപനം തടയുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു.

മഹാമാരിയായി പടരും മുന്‍പ് ഡെല്‍റ്റ വകഭേദത്തെ നിയന്ത്രണ വിധേയമാക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചതിനു പിന്നാലെയാണ് ചൈനയുടെ വിശദീകരണം.

നന്‍ജിങ് സിറ്റിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. വിമാനത്താവളത്തിലെ 9 ശുചീകരണ തൊഴിലാളികളില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. ടൂറിസ്റ്റ് സീസണ്‍ കൂടിയായതിനാല്‍ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുതലാണ്. ഇതും വൈറസ് വ്യാപനത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ പല പ്രദേശങ്ങളിലും കൂട്ടപ്പരിശോധന നടത്തുന്നുണ്ട്. പല പ്രദേശങ്ങളും ലോക്കഡൗണിലേക്ക് പോയിരിക്കുകയാണ്.

ചൈനയിലെ വുഹാനില്‍ 2019 അവസാനത്തോടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. മറ്റ് രാജ്യങ്ങള്‍ മഹാമാരിയോട് പൊരുതുമ്പോള്‍ ചൈന പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെയാണ് ചൈനയ്ക്ക് ഭീഷണിയായി ഡെല്‍റ്റ വകഭേദം പടരുന്നത്.

ആസ്‌ത്രേലിയയില്‍ ജനസംഖ്യയുടെ 14 ശതമാനം മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ നാലാഴ്ചക്കിടെ വിവിധ പ്രദേശങ്ങളിലെ കൊവിഡ് കേസുകളിലുണ്ടായ ശരാശരി 80 ശതമാനം വര്‍ധനവും ഡെല്‍റ്റ വകഭേദം കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആദ്യമായി ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ 12 രാജ്യങ്ങളില്‍ വകഭേദം കാണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago