HOME
DETAILS

തൊഴില്‍ പ്രതിസന്ധി: മടങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു

  
backup
August 26 2016 | 00:08 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d

ജിദ്ദ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി സഊദിയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അടുത്തമാസം 25നു മുന്‍പ് മടങ്ങുന്നവര്‍ക്കു മാത്രമേ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന മുന്നറിയിപ്പാണ് ഇവരെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. അല്ലാത്തവരുടെ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തേ ശമ്പളവും കുടിശ്ശിക ആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം തൊഴിലാളികളും. തുടക്കത്തില്‍ കൂടുതല്‍ പേര്‍ മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും തിരികെപോയാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമോയെന്ന ആശങ്കയും തൊഴില്‍ വിസ നഷ്ടവുമാണ് പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചിരുന്നത്. ചില ജീവനക്കാര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ സര്‍വിസ് ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ട്.
നാട്ടിലേക്കു മടങ്ങുകയോ ജോലി മാറുകയോ വേണമെന്ന് രണ്ടാംതവണ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച വിദേശകാര്യ സഹമന്ത്രി വി.കെ സിങ് തൊഴിലാളികളോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, മൂന്നു ഘട്ടങ്ങളിലായി ഇന്ത്യയിലേക്കു മടങ്ങിയവരുടെ എണ്ണം 300 കവിഞ്ഞു. ഇതില്‍ പത്തിലേറെ മലയാളികളുമുണ്ട്. ഇന്നലെ മൂന്നു മലയാളികളടക്കം നൂറോളം പേര്‍ സഊദി ഗവണ്‍മെന്റിന്റെ വിമാന ടിക്കറ്റിലാണ് മടങ്ങിയത്.
ജിദ്ദയില്‍ പ്രതിസന്ധിയിലായ 2,500 ഇന്ത്യക്കാരില്‍ രണ്ടായിരത്തോളം പേര്‍ മടക്ക ടിക്കറ്റിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ മറ്റു കമ്പനികളിലേക്കു മാറാനുള്ള പ്രാഥമിക നടപടികള്‍ കഴിഞ്ഞ് കാത്തിരിക്കുകയാണ്. പൂട്ടിയ ലേബര്‍ ക്യാംപുകളിലേക്ക്  ഭക്ഷണവും മറ്റും നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരും സഊദി മന്ത്രാലയവും തുടക്കത്തില്‍ കാണിച്ചിരുന്ന ആവേശം കുറഞ്ഞുവരുന്നതും ഇവരുടെ മടക്കത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago