HOME
DETAILS

ഖാസിമിന് ചികിത്സയ്ക്ക് വേണ്ട 18 കോടിയില്‍ ഇതുവരെ എത്തിയത് 20 ലക്ഷം രൂപ; ശേഷിക്കുന്നത് 50 ദിവസം മാത്രം

  
backup
August 02, 2021 | 3:10 PM

32131231231-1


നടുവില്‍ (കണ്ണൂര്‍): എസ്.എം.എ ബാധിച്ച ചപ്പാരപ്പടവ് പഞ്ചായത്തിലെ കുഞ്ഞു ഖാസിമിന്റെ ചികിത്സയ്ക്കായി കാര്യമായ ധനസഹായം എത്തുന്നില്ല. അക്കൗണ്ട് ആരംഭിച്ച് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും 20 ലക്ഷം രൂപയില്‍ താഴെയാണ് (19,17,518.99) ഇന്നലെ വൈകുന്നേരം വരെ ചികിത്സയ്ക്കായി എത്തിയത്. 18 കോടി രൂപയാണ് എസ്.എം.എ, ടൈപ്പ് 2 എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദ് ഖാസിമിന്റെ ചികിത്സയ്ക്കായി വേണ്ടത്. രണ്ട് വയസിനകം ചികിത്സ നടത്തേണ്ടതിനാല്‍ കേവലം അന്‍പത് ദിവസത്തിനകം ഇത് ആരംഭിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയില്‍ എങ്ങനെ സമയപരിധിക്കകം ചികിത്സ നടത്തുമെന്ന ഭീതി രക്ഷിതാക്കളെയും ചികിത്സാ കമ്മിറ്റിയെയും അലട്ടുകയാണ്.

സമാന അസുഖം ഉണ്ടായ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി അക്കൗണ്ടില്‍ എത്തിയ വന്‍ തുക ഖാസിമിന്റെ ചികിത്സയ്ക്ക് ധനസഹായം ഒഴുകുന്നതില്‍ വിലങ്ങുതടിയാകുന്നതായാണ് ആശങ്ക. മുഹമ്മദിന്റെ അക്കൗണ്ടില്‍ എത്തിയ പണത്തിന്റെ കണക്ക് പുറത്തുവന്ന ഉടന്‍ സമാന അസുഖമുള്ളവര്‍ക്ക് കൈമാറണമെന്ന് പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഖാസിമിന്റെ രോഗ വിവരം പുറത്തുവന്നതോടെ ഈ പ്രചരണത്തിന് ശക്തി പകരുകയും ചെയ്തു. സഹായം ആവശ്യപ്പെട്ട് മുഹമ്മദ് ചികിത്സാ കമ്മിറ്റിക്ക് ഖാസിമിന്റെ കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്.

തുക സഹായമായി കൈമാറുമ്പോള്‍ ഈടാക്കുന്ന ഉയര്‍ന്ന ടാക്‌സ് അടക്കമുള്ള നിയമപ്രശ്‌നങ്ങളാണ് മുഹമ്മദ് ചികിത്സ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍. ഇതിനു പരിഹാരം തേടി മുഖ്യമന്ത്രിയെ നേരില്‍ കാണുവാനുള്ള നീക്കവും മുഹമ്മദ് ചികിത്സാ കമ്മിറ്റി നടത്തുന്നുണ്ട്. അതേസമയം, സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മുഹമ്മദിന്റെ അക്കൗണ്ടില്‍ എത്തിയ പണത്തെ മാത്രം ആശ്രയിച്ചാല്‍ ഖാസിമിന്റെ ചികിത്സ മുടങ്ങിയേക്കുമെന്ന ആശങ്കയാണ് കുടുംബത്തിനും, കമ്മിറ്റിക്കും ഉള്ളത്. കുഞ്ഞ് ഖാസിം മോന്റെ പുഞ്ചിരി നിലനിര്‍ത്തുവാന്‍ 50 ദിവസത്തിനകം ചികിത്സ ആരംഭിക്കണമെന്നതാണ് പ്രധാന വെല്ലുവിളി.

പിഞ്ചുകുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കരുണവറ്റാത്തവര്‍ കൈ മൈ മറന്ന് സഹായിക്കണമെന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടുന്നത്. നേരത്തെയുള്ള അക്കൗണ്ടില്‍ ഗൂഗിള്‍ പേ ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ അക്കൗണ്ട് എടുത്ത് ഗൂഗിള്‍ പേ അക്കൗണ്ടും ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

നമ്പര്‍ :8921445260. A/c No :13280200001942 ( ഫെഡറല്‍ ബാങ്ക്, ഏര്യം ബ്രാഞ്ച്, IFCSC :FDRL0001328.
A/c No :0612053000009301 (സൗത്ത് ഇന്ത്യന്‍ ബാങ്ക് പിലാത്തറ ബ്രാഞ്ച്, IFSC: SIBL0000612



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  9 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  9 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  9 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  9 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  9 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  9 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  9 days ago