മെഡിക്കല്‍ കോളജിലെ ഐസിയു, വെന്റിലേറ്റര്‍ വാടക വര്‍ധിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
മെഡിക്കല്‍ കോളജിലെ ഐസിയു, വെന്റിലേറ്റര്‍ വാടക വര്‍ധിപ്പിച്ച സംഭവം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.പാതുപ്രവര്ത്തകനായ നജീവ് ബഷീര്‍ സമര്‍പ്പിച്ച കേസിലാണ് നടപടി.
ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം.
കൊവിഡിന് ശേഷം നിരക്കുകള്‍ പുനഃസ്ഥാപിച്ചതിന്റെ മറവില്‍ 34 ശതമാനം വീതം വര്‍ദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കില്‍ 1500 രൂപ അടയ്ക്കണം. ഐ.സി.യുവില്‍ മാത്രമാണെങ്കില്‍ 500 രൂപ. ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞമാസം ചേര്‍ന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടന്റ് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചതായി അറിയിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."