ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും പുതിയ റേഷന്‍ കാര്‍ഡ് ഡിസംബറിനുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ വിഭാഗത്തെ കണ്ടെണ്ടത്തുന്നതിനായി താലൂക്ക്തല റാങ്കിങിനു പകരം സംസ്ഥാനതല റാങ്കിങ് നടത്താനും തീരുമാനമായി. താലൂക്ക്തല റാങ്കിങ് നടത്തി കരട് മുന്‍ഗണന- മുന്‍ഗണന ഇതര പട്ടിക പ്രസിദ്ധീകരണത്തിനു തയാറായിട്ടുണ്ടണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ റേഷന്‍ കാര്‍ഡ് ഈ വര്‍ഷം ഡിസംബറിനുള്ളില്‍ വിതരണം ചെയ്യും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,54,80,040 പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടണ്ടത്.
താലൂക്ക്തല റാങ്കിങ് പ്രകാരം സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നോക്ക- പിന്നോക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതു മൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടണ്ട്. ഈ സാഹചര്യം ഒഴിവാക്കി സംസ്ഥാനമൊട്ടാകെ അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനതല റാങ്കിങ് സഹായിക്കും.
2012 ഏപ്രില്‍ ഏഴിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നിന്ന് ഒഴിവാകും. ഈ മാനദണ്ഡമനുസരിച്ച് ക്ലാസ് ഫോര്‍ തസ്തിക വരെയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ പട്ടികയില്‍നിന്ന് പുറത്താകും. ഇവരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമായി നടത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ കുറഞ്ഞത് രണ്ടണ്ട് സര്‍ക്കാര്‍ വക സംഭരണശാലകള്‍ സ്ഥാപിക്കും. റേഷന്‍ മൊത്തവ്യാപാരശാലകളുടെ നടത്തിപ്പ് ഘട്ടംഘട്ടമായി സപ്ലൈകോയെ എല്‍പ്പിക്കും. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഗോഡൗണുകള്‍ ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ സംഭരണശാലകള്‍ കൈവശമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും റേഷന്‍ മൊത്തവ്യാപാരികളുമായും ചര്‍ച്ച നടത്തി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഗോഡൗണുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍തലത്തില്‍ നടത്തും. ഒപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോഡൗണുകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ഗോഡൗണുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്വകാര്യഗോഡൗണുകളെ ഒഴിവാക്കും.
റേഷന്‍ സാധനങ്ങള്‍ വാതില്‍പടി വിതരണം മുഖേന റേഷന്‍ കടകളില്‍ എത്തിക്കുന്നതിന്റെ മേല്‍നോട്ടം സപ്ലൈകോയെ ഏല്‍പിക്കാനും തീരുമാനിച്ചു. മൊത്തത്തിലുള്ള പൊതുവിതരണ പ്രക്രിയ ഇലക്‌ട്രോണിക് നിരീക്ഷണത്തിനു വിധേയമാക്കാനുതകുന്ന സോഫ്റ്റ്‌വെയര്‍ എന്‍.ഐ.സി വികസിപ്പിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."