HOME
DETAILS
MAL
കൊളംബിയയില്‍ സമാധാന കരാര്‍
backup
August 26 2016 | 00:08 AM
ബോഗോട്ട: അന്പതുവര്ഷത്തെ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കൊളംബിയിയയില് സര്‍ക്കാരും വിമതരും സന്ധിയിലെത്തി. രാജ്യത്തിന്റെ തകര്‍ച്ച മുന്നില്‍ക്കണ്ടാണ് ഇരുകൂട്ടരും സമാധാന കരാറില്‍ ഒപ്പുവച്ചത്.
അന്‍പതു വര്‍ഷമായി കൊളംബിയയില്‍ സര്‍ക്കാരും മാര്‍ക്സിസ്റ്റ് വിമതരുമായി ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. കരാറനുസരിച്ചു വിമതരായ ദി റിവല്യൂഷനറി ആംഡ്ഫോഴ്സ് ഓഫ് കൊളംബിയ (എഫ്.എ.ആര്.സി) ആയുധമുപേക്ഷിക്കും.
വര്‍ഷങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ രാജ്യത്ത് 2,20,000 പേരാണ് കൊല്ലപ്പെട്ടിരുന്നത്. അതിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."